ബഹ്‌റൈന്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി
text_fieldsമനാമ: ബഹ്‌റൈന്‍ സമ്മര്‍ ഫെസ്റ്റിവലിന് കഴിഞ്ഞ ദിവസം തുടക്കമായി. ഈസ കൾചറല്‍ സെൻററുമായി സഹകരിച്ച് വിവിധ കലാ- സാംസ്‌കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഫോര്‍ട്ടിനടുത്തുള്ള മ്യൂസിയത്തിനരികെ തയാറാക്കിയ ടെൻറില്‍ കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരങ്ങള്‍ നടന്നു. നിരവധി കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. കുട്ടികള്‍ക്കുള്ള പ്രത്യേക സൂഖ് ഒരുക്കുകയും കുട്ടികള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കുകയും ചെയ്തു.
വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. ആഗസ്റ്റ് ഏഴ് വരെ നീണ്ടുനില്‍ക്കുന്ന സമ്മര്‍ ഫെസ്റ്റിവലില്‍ ആകര്‍ഷകമായ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ബാപ്‌കോ, ക്രിയേറ്റീവ് ഡിസൈന്‍, യൂനിടാഗ്, ഷോ ടിക് എന്നീ കമ്പനികളുടെയും തായ്‌ലൻറ്, ഫ്രാന്‍സ്, യു.എസ്, ഈജിപ്ത്, യമന്‍, ഫലസ്തീന്‍, ജപ്പാന്‍, ഇന്തോനേഷ്യ എംബസികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
