Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.വൈ.സി.സി ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി
text_fieldsbookmark_border
മനാമ: ഐ.വൈ.സി.സി ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും സംഘടിപ്പിച്ചു. ക്വിറ്റ് സംഘിസം, ക്വിറ്റ് ഫാസിസം മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പരിപാടി. അദ്ലിയ ഫുഡ് വേൾഡ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയിൽ ഐ.വൈ.സി.സി പ്രസിഡൻറ് ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ജോഷ്വാ മുഖ്യാതിഥിയായിരുന്നു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി സ്വാഗതം പറഞ്ഞു. അഡ്വ. ലതീശ് ഭരതൻ സംസാരിച്ചു. ക്വിറ്റ് ഇന്ത്യാ ദിന പ്രതിഞ്ജ അനസ് റഹീം ചൊല്ലിക്കൊടുത്തു, ഐ.വൈ.സി.സി മുൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മെമേൻറാ നൽകി ആദരിച്ചു. ട്രഷറർ ഹരി ഭാസ്കരൻ നന്ദി പറഞ്ഞു.
Next Story
