Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘നമ്മള്‍...

‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ബഹ്​റൈന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു

text_fields
bookmark_border
‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ബഹ്​റൈന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു
cancel
camera_alt???????? ??????????????????? ????????????????????

മനാമ: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ഒരാഗോള സൗഹൃദക്കൂട്ട് ബഹ്​റൈന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. കേരള സമാജത്തിലെ എം. എം. രാമചന്ദ്രന്‍ ഹാളില്‍ ചേര്‍ന്ന യോഗം പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് വേണ്ടി പ്രാർ ഥന നടത്തി.ചാവക്കാട്ടുകാരെ മാത്രം ഉള്‍പ്പെടുത്തി ബഹ്​റൈനിൽ ആദ്യമായാണ്​ ഒരു പൊതുവേദി നിലവില്‍ വരുന്നതെന്ന്​ സംഘാടകർ പറഞ്ഞു. യോഗത്തില്‍ മനോഹര്‍ പാവറട്ടി ആദ്യ അംഗത്വ ഫോം ഹംസ ചാവാക്കാട്​, ഗണേഷ്, ബാലു,സലിം എന്നിവര്‍ക്ക് നല്‍കി ഉത്ഘാടനം നിര്‍വ്വഹിച്ചു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റിക്ക് രൂപം കൊടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

യോഗത്തില്‍,ഷുഹെെബ് തിരുവത്ര (പ്രസിഡന്‍റ്),യൂസഫ് അലി (ജനറല്‍ സെക്രട്ടറി)ഷിബു ഗുരുവായൂര്‍ (വൈസ്​ പ്രസിഡൻറ്​)സുഹൈൽ (ജോയൻറ്​ സെക്രട്ടറി)
ഹംസ ചാവക്കാട്, വൈശാഖ്,റംഷാദ് എന്നിവരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി രൂപവത്​ക്കരിച്ചു. യൂസഫ് അലി ചാവക്കാട് സ്വാഗതം പറഞ്ഞു. ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു. സുഹൈല്‍ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharaingulf newsevents
News Summary - events-Baharain-gulf news
Next Story