പൂരപ്പറമ്പിനെ ഒാർമിപ്പിച്ച്​ വാദ്യസംഗമം;  പ്രവാസികൾക്ക്​ ലഭിച്ചത്​ അവിസ്​മരണീയ സായാഹ്​നം

ഇന്ത്യൻ സ്​കൂളിൽ നടന്ന സോപാനം വാദ്യസംഗമത്തിൽ നിന്ന്​
മനാമ: കഴിഞ്ഞ ദിവസം ഇന്ത്യൻ സ്​കൂളിൽ നടന്ന സോപാനം വാദ്യസംഗമം കേരളത്തി​​െൻറ തനത്​ മേളത്തി​​െൻറ ആഘോഷരാവായി മാറി. 180ല്‍ പരം വാദ്യകലാകാരൻമാർ അണിനിരന്ന പരിപാടി കേരളത്തിന്​ പുറത്ത്​ അപൂർവമാണെന്ന്​ സംഘാടകർ പറഞ്ഞു.രണ്ടാം ദിവസം നടന്ന ഇരട്ടപ്പന്തി തായമ്പക  ആസ്വദിക്കാൻ ആയിരക്കണക്കിനാളുകളാണ് ഇന്ത്യൻ സ്‌കൂളിലെത്തിയത്.വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ നേതൃത്വത്തിലാണ്​ ഇരട്ടപ്പന്തി തായമ്പക അരങ്ങേറിയത്. കേരളത്തിൽ പോലും ഇരട്ടപ്പന്തി തായമ്പക പതിവല്ല. ‘ശങ്കരീയം’, ‘പത്മനാഭം’ എന്നീ പേരുകളിലായി രണ്ടു പന്തികളിലായിട്ടാണ്​ ഇരട്ടപ്പന്തി അണിനിരന്നത്. 
കൊട്ടുമുറുകുന്നതിനനുസരിച്ച്​ കാണികൾ താളമിട്ട്​ ആസ്വദിക്കുന്നത്​ കാണാമായിരുന്നു. മട്ടന്നൂരിനൊപ്പം അദ്ദേഹത്തി​​െൻറ മക്കളും സന്തോഷ് കൈലാസും കാഞ്ഞിലശ്ശേരി പത്മനാഭനും വേദിയിൽ അണിനിരന്നു. മച്ചാട് മണികണ്​ഠനും സംഘവും അവതരിപ്പിച്ച  കൊമ്പുപറ്റ്, പനമണ്ണ മനോഹരനും സംഘവും അവതരിപ്പിക്കുന്ന കുഴല്‍പറ്റ് എന്നിവയോടെയാണ്​ പരിപാടി തുടങ്ങിയത്​. 
അരങ്ങേറ്റക്കാരിൽ രണ്ടാം ക്ലാസുകാരൻ ആയുഷും പെൺസാന്നിധ്യമായി ഗായത്രിയും വാദ്യ സംഗമത്തിൽ ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് നൃത്ത അധ്യാപകരായ രാധാകൃഷ്ണന്‍, ഷീന ചന്ദ്രദാസ്, ശുഭ അജിത്ത്, ബബിത ചെട്ടിയാര്‍, ശ്രീനേഷ് ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ 150  കുട്ടികൾ നൃത്തം അവതരിപ്പിച്ചു. പൂരപ്പറമ്പുകളെ  അനുസ്മരിപ്പിക്കുന്ന രീതിയില്‍  സുരേഷ് അയ്യമ്പള്ളിയുടെ രൂപകല്‍പനയിൽ തീർത്ത വേദിയും  ശ്രദ്ധേയമായി.
 
COMMENTS