സിസ്റ്റം കൺട്രോൾ സെന്റർ പദ്ധതി ‘ഇവാ’ ചെയർമാൻ സന്ദർശിച്ചു
text_fieldsഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് ഹിദ്ദിലെ പുതിയ സിസ്റ്റം കൺട്രോൾ സെന്റർ പദ്ധതി സന്ദർശിക്കുന്നു
മനാമ: ഹിദ്ദിലെ പുതിയ സിസ്റ്റം കൺട്രോൾ സെന്റർ പദ്ധതി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ കമാൽ ബിൻ അഹമ്മദ് മുഹമ്മദ് സന്ദർശിച്ചു. 21 ദശലക്ഷം ദീനാർ ചെലവിൽ സ്ഥാപിക്കുന്ന പദ്ധതി 2024 ആദ്യപാദത്തിൽ ഉദ്ഘാടനം ചെയ്യും. ഇലക്ട്രിസിറ്റി, ജലം എന്നീ മേഖലകൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രാധാന്യം ചെയർമാൻ ഊന്നിപ്പറഞ്ഞു.
അതോറിറ്റി നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണി ചെലവ് കുറക്കുന്നതിനും വൈദ്യുതി, ജല ശൃംഖലകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ആഘാതവും സാങ്കേതിക നഷ്ടങ്ങളും കുറക്കുന്നതിനും ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനും സിസ്റ്റം കൺട്രോൾ സെന്റർ സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.