ആത്മവിശ്വാസം പകർന്ന് ഇത്തിഹാദ് റെയിൽ
text_fieldsനിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിൽപാതയുടെ ഭാഗം
ദുബൈ: പ്രതികൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രവും കാരണമായി ജി.സി.സിയിൽ ഒരു റെയിൽ ശൃംഖല സാധ്യമാണോ എന്ന് ചിലർക്കെങ്കിലും ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വകഞ്ഞുമാറ്റി നിലവിൽ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ പാതകളുടെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുകയാണ്. കഴിഞ്ഞമാസം പദ്ധതിക്ക് ആവശ്യമായ പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും എത്തുകയും ചെയ്തു. ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ വിജയകരമായി മുന്നോട്ടുപോകുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയാണ് ഒമാനിലേക്ക് പാത നീട്ടാൻ ആത്മവിശ്വാസം പകർന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തിഹാദ് ട്രെയിൻ സർവിസ് ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. റെയിലിന്റെ ആദ്യഘട്ടം 2016ൽ പൂർത്തിയായിരുന്നു.

