Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചാരവൃത്തി; മൂന്ന്...

ചാരവൃത്തി; മൂന്ന് പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് ബഹ്‌റൈൻ കോടതി

text_fields
bookmark_border
ചാരവൃത്തി; മൂന്ന് പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് ബഹ്‌റൈൻ കോടതി
cancel

മനാമ: ബഹ്‌റൈനെതിരെ ഭീകരവാദ പ്രവർത്തനങ്ങൾക്കും ചാരവൃത്തിക്കും ശ്രമിച്ച രണ്ട് വ്യത്യസ്ത കേസുകളിൽ മൂന്ന് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ചേർന്ന് രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. പ്രതികളുടെ കൈവശമുണ്ടായിരുന്ന തെളിവുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. പ്രതികളെ ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴിയെടുക്കുകയും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. രാജ്യത്തെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണങ്ങളിൽ പ്രതികൾ നൽകിയ വിവരങ്ങൾ വലിയ പങ്ക് വഹിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtLife Imprisonmentespionagesentences
News Summary - Espionage; Court sentences three to life imprisonment
Next Story