പ്ലാസ്റ്റികിൽ നിന്നും കടലിനെ രക്ഷിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു
text_fieldsമനാമ: ‘ക്ലീന്‍ സീ’ എന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന സമുദ്ര ശുചീകരണ പദ്ധതിയില്‍ ബഹ്‌റൈനും കൈകോര്‍ക്കുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് കടലിനെ സംരക്ഷിക്കാനുള്ള യു.എന്‍ സംഘടനയാണ് സമുദ്ര ശുചീകരണ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. യു.എന്‍ പരിസ്ഥിതി പദ്ധതി എക്‌സിക്യൂട്ടീവ് ഡയക്ടര്‍ എറിക് സോല്‍ഹിമും മുബാറക് ബിന്‍ ദൈനയും തമ്മിലാണ് സഹകരണക്കരാറില്‍ ഒപ്പുവെച്ചത്.
ഇതാദ്യമായി ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ എറിക് സോല്‍ഹിമിനെ ബിന്‍ ദൈന സ്വാഗതം ചെയ്യുകയും വിവിധ പരിസ്ഥിതി സംരക്ഷക്ഷണ പദ്ധതികളില്‍ യു.എന്നുമായി നടത്തിക്കൊണ്ടിരിക്കുന്ന സഹകരണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായുള്ള യു.എന്‍ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള പ്രത്യേക കാമ്പയിന്‍ വിജയത്തിലെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
സര്‍ക്കാരുകളും പൊതു സമൂഹവും പരിസ്ഥിതി സംരക്ഷണത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് കാമ്പയിന്‍ ലക്ഷ്യമിടുന്നതായി എറിക് സോല്‍ഹിം പറഞ്ഞു. സമുദ്രത്തെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും അതുവഴി സമുദ്ര സമ്പത്ത് നിലനിര്‍ത്തുന്നതിനും പദ്ധതി വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
