ഈസ അവാർഡ് നേപ്പാളിലെ നേത്രരോഗ വിദഗ്ധന്
text_fieldsഡോ. സന്ദൂക് റൂയിറ്റ്
മനാമ: മാനവസേവനത്തിനുള്ള അഞ്ചാമത് ഈസ അവാർഡിന് നേപ്പാളിലെ നേത്രരോഗ വിദഗ്ധൻ ഡോ. സന്ദൂക് റൂയിറ്റിനെ തിരഞ്ഞെടുത്തു. ഈസ കൾചറൽ സെന്ററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഈസ അവാർഡ് ട്രസ്റ്റി ബോർഡ് ചെയർമാനും രാജാവിന്റെ പ്രത്യേക പ്രതിനിധിയുമായ ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയാണ് പ്രഖ്യാപനം നടത്തിയത്.

തിമിരചികിത്സക്ക് ചെലവുകുറഞ്ഞ നൂതന രീതി ആവിഷ്കരിച്ച ഡോ. സന്ദൂക് റൂയിറ്റ് ഇതിനകം 1.2 ലക്ഷത്തിലധികം രോഗികളെ സൗജന്യമായി ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ തിമിരശസ്ത്രക്രിയകൾ പൂർത്തിയാക്കുന്ന ചികിത്സരീതിയാണ് അദ്ദേഹത്തിന്റേത്. 2009 ഫെബ്രുവരിയിലാണ് ഈസ അവാർഡിന് തുടക്കംകുറിച്ചത്. ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 145 അപേക്ഷകളാണ് ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.