Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: എറണാകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
jayakrishnan shaji 09876
cancel

മനാമ: എറണാകുളം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. 10 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയായ പറവൂർ ഏഴിക്കര അറുതിങ്കൽ വീട്ടിൽ ജയകൃഷ്ണൻ ഷാജി (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യൂണിലിവർ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ജയകൃഷ്ണൻ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമിയും ഏകമകൻ ദേവും നാട്ടിലാണ്. പിതാവ്: ഷാജി. മാതാവ്: പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam native died in bahrain due to heart attack
Next Story