Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എരഞ്ഞോളി മൂസയുടെ വിയോഗം: വേദനയോടെ പ്രവാസലോകം
text_fieldsbookmark_border
മനാമ: ബഹ്ൈറൻ പ്രവാസി സമൂഹത്തിെൻറ മനസിലെ പ്രിയപ്പെട്ട പേരുകളിലൊന്നാണ് മാപ്പിളപാട്ടിലെ കുലപതിയായ എരഞ ്ഞോളി മൂസയുടെത്. മാസങ്ങൾക്ക് മുമ്പ് അേദ്ദഹം സാംസ സംഘടിപ്പിച്ച മെഗാഷോയിൽ പെങ്കടുക്കാൻ വന്നതും സദസിെൻറ ആവശ്യപ്രകാരം ഗാനങ്ങൾ ആലപിച്ചതും ആസ്വാദകർ മറന്നിട്ടില്ല. മനസിൽ മായാത്ത എണ്ണമറ്റ ഗാനങ്ങൾ ആലപിച്ച് മലയാളി സഹൃദയരുടെ മനസിൽ സിംഹാസനം തീർത്ത അദ്ദേഹത്തിെൻറ വിയോഗത്തിൽ വ്യാപകമായ അനുശോചനങ്ങളാണ് ഉയർന്നത്. നിരവധിതവണ അദ്ദേഹം ബഹ്റൈനിൽ എത്തിയിട്ടുണ്ട്. എണ്ണമറ്റ സൗഹൃദങ്ങളും ഇവിടെയുണ്ട്. മാപ്പിള പാട്ടിനെ ജനകീയമാക്കുന്നതിൽ ഏറെ പങ്കു വഹിച്ച എരഞ്ഞോളി മൂസയുടെ നിര്യാണം കനത്തനഷ്ടമാണെന്ന് ബഹ്‌റൈൻ ഒലിവ് സാംസ്കാരികവേദി പറഞ്ഞു. ഭക്തി ഗാനങ്ങളിലൂടെയും മാപ്പിള ഗാനങ്ങളിലൂടെയും മാനസങ്ങൾ കീഴടക്കിയ അപൂർവം ഗായകരിൽ ഒരാളാണ് മൂസ എരഞ്ഞോളിയെന്നും ‘ഒലിവ്’ ചെയർമാൻ പി.വി. സിദ്ദിഖ് പറഞ്ഞു. സാംസ ഭാരവാഹികൾ, മൂസ എരഞ്ഞോളിയുടെ ബഹ്റൈനിലെ സുഹൃത്ത് ബാബു മാഹി, പ്രോഗ്രാം ഡയറക്ടർ മനോജ് മായനാട് എന്നിവരും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
