ദാന മാളിൽ എപ്പിക്സ് സിനിമാസ് തുറന്നു
text_fieldsമനാമ: സനാബിസിലെ ദാന മാളിൽ എപ്പിക്സ് സിനിമാസിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ദാദാബായ് ഹോൾഡിങ് ചെയർമാൻ, അബ്ബാസ് ദാദാബായ്, മാനേജിങ് ഡയറക്ടർമാരായ ഖുതുബ് ദാദാബായ്, ഹാതിം ദാദാബായ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈനിൽ വളർന്നുകൊണ്ടിരിക്കുന്ന വിനോദ വ്യവസായരംഗത്ത് നിക്ഷേപം നടത്തിയതിന് ദാദാബായ് ഹോൾഡിംഗിനെ അഭിനന്ദിക്കുന്നതായി എം.എ. യൂസുഫലി പറഞ്ഞു. 10 മില്യൺ ഡോളർ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്.
10 സ്ക്രീനുകളും 1125 സീറ്റുകളും സീറ്റുകളും എപ്പിക്സ് സിനിമാസിലുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് പ്രൊജക്ഷൻ. ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് 3-ഡി സറൗണ്ട് സൗണ്ട് തുടങ്ങിയ പ്രത്യേകതകളുണ്ട്. മികവുറ്റ സീറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിപുലമായ മെനുവും ഓൺ-കോൾ ബട്ട്ലർ സേവനവും ലഭ്യമാണ്.

