തണലും തണുപ്പും നൽകി സമാജം വളപ്പിലെ ‘പച്ചക്കുടകൾ’
text_fieldsമനാമ: പരിസ്ഥിതിക്ക് താങ്ങാകാൻ ഇൗ വരണ്ടഭൂമിയിൽ വൃക്ഷങ്ങളും കാഴ്ചക്ക് ഭംഗി നൽകാൻ ആവോളം പൂച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട് ബഹ്ൈറൻ കേരളീയ സമാജം വളപ്പിൽ. നിലവിൽ ഇരുപതോളം കാണിക്കൊന്നകളുണ്ട് ഇവിടെയുള്ള തോട്ടത്തിൽ. അതിലൊന്ന് കഴിഞ്ഞ വിഷുവിന് മലരണിഞ്ഞിരുന്നു. ബട്ടർ ഫ്രൂട്ട്, മുരിങ്ങ, ആര്യവേപ്പ്, ചെമ്പകം, ഗുൽമോഹർ എന്നിവയും റോസത്തോട്ടവും ഉണ്ട്. കൂടാതെ എല്ലാവർഷവും നമാന്തി.
സീനിയ പിന്നെ പച്ചക്കറികൾ എന്നിവ ചെയ്യാറുണ്ട്. ഇന്ന് നാലുമണിക്ക് പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി അത്തി, വാക, ചാമ്പ, ചെമ്പകം തുടങ്ങിയവ കേരളീയം സമാജം ഗാർഡൻ ക്ലബിെൻറ നേതൃത്വത്തിൽ നടും.ഇവിടെ ഗാർഡൻ ക്ലബ് കഴിഞ്ഞ എട്ട് വർഷമായി സജീവമാണ്.
നിലവിലെ ഭരണസമിതിയിലെ അസിസ്റ്റൻറ് ജനറൽ സെക്രട്ടറിയായ ടി.ജെ ഗിരീഷിെൻറ നേതൃത്വത്തിലാണ് ഗാർഡൻ ക്ലബ് പ്രവർത്തിക്കുന്നത്. 14 പേരടങ്ങുന്ന ഒരു സബ് കമ്മറ്റിയും ക്ലബ്ബിനുണ്ട്. കൂടാതെ സമാജം ജീവനക്കാരായ മുസ്തഫ, പ്രദീപ്, സക്കറിയ തുടങ്ങിയവരാണ് തോട്ടം ഭംഗിയായും വൃത്തിയായും സംരക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
