സമുദ്രത്തെ പ്ലാസ്റ്റിക് വിമുക്തമാക്കൽ: യു.എൻ ആഹ്വാനം ഏറ്റെടുത്ത് ബഹ്റൈൻ
text_fieldsമനാമ: സമുദ്രത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽനിന്നും വിമുക്തമാക്കാനുള്ള യു.എൻ ആഹ്വാനം ഏറ്റെടുത്ത 40 രാജ്യങ്ങൾക്കൊപ്പം ബഹ്റൈനും. മാലിന്യങ്ങളിൽ നിന്നും സമുദ്ര സംരക്ഷണത്തിനായുള കഠിനപോരാട്ടത്തിലാണ് പവിഴദ്വീപും. ആഗോള പരിസ്ഥിതി സംരക്ഷണ ദിനത്തിൽ ഇതിെൻറ വിലയിരുത്തലും ഗവൺമെൻറ് തലത്തിൽ ഉണ്ടാകും. പ്ലാസ്റ്റികിൽ നിന്നും സമുദ്രത്തെ സംരക്ഷിക്കാനുള്ള ഉടമ്പടിയിൽ യു.എന്നുമായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻറ് ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് മുബാറക് ബിൻ ദൈന മാസങ്ങൾക്കുമുമ്പ് ഒപ്പുവെച്ചിരുന്നു.
രാജ്യത്തെ ആറ് സമുദ്ര ഭാഗങ്ങളെ പ്രത്യേകം സംരക്ഷിക്കാനുള്ള പദ്ധതിയും ബഹ്ൈറൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കടലുകൾ അത്യപൂർവ്വമായ മത്സ്യ, ജൈവിക സമ്പത്തുകളാലും ദേശാടനപക്ഷികളുടെ ഇടത്താവളങ്ങൾ എന്ന നിലയിലും ആഗോള തലത്തിൽ ശ്രദ്ധേയമാണ്. സുപ്രീം കൗൺസിൽ േഫാർ എൻവിറോൺമെൻറി (എസ്.സി.ഇ)െൻറ അഭിമുഖ്യത്തിൽ സമുദ്രസമ്പത്ത് സംരക്ഷിക്കാനുള്ള രൂപരേഖക്ക് ഗവൺമെൻറ് തലത്തിൽ രൂപരേഖ തയ്യാറാക്കുന്നുമുണ്ട്.
അതേസമയം പരിസ്ഥിതിയുടെ നിലനിൽപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒപ്പം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ തങ്ങളാൽ കഴിയുന്നത് ചെയ്യാൻ ജനങ്ങൾ തയ്യാറാകണമെന്ന് പരിസ്ഥിതി ദിനത്തിെൻറ പശ്ചാത്തലത്തിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വീടുകളിൽ നിന്നു തന്നെ ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഇൗ രംഗത്തുള്ളവർ പറയുന്നു. ഗാർഹിക ഉപഭോഗത്തിനുശേഷം പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ അവ മണ്ണിൽ അടിഞ്ഞുകൂടുന്നു.
മണ്ണിെൻറ ഗുണഗണങ്ങൾക്കും അത് വലിയ ദോഷങ്ങളുണ്ടാക്കുന്നു. അത് കത്തിച്ചാൽ ഉണ്ടാകുന്ന കാർബൺ ഡൈ ഒാക്സയിഡ് കൂടുതൽ ദൂഷ്യം ഉണ്ടാക്കുന്നു. അതേസമയം ബഹ്റൈൻ പോലുള്ള ദ്വീപുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി കടലിലേക്ക് പോകുകയും കടലിന് ദോഷകരമായി മാറുകയും ചെയ്യുന്നു. ഗൾഫ് മേഖലയിലെ വൻതോതിലുള്ള കടൽ മലിനീകരണത്തിെൻറ വിപത്തുകളെ കുറിച്ച് യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ എറിക് സോളിഹാം അടുത്തിടെയും മുന്നറിയിപ്പ് നൽകിയിരുന്നു.
സമുദ്രം ശുചിയാക്കുന്നതിെൻറ ഭാഗമായുള്ള ‘യുനെപി’െൻറ പദ്ധതിയിൽ ബഹ്റൈൻ ചേരുന്നതിെൻറ ഉടമ്പടി പത്രത്തിെൻറ ഒപ്പിടലിനായി അടുത്തിടെ എത്തിയപ്പോഴാണ് അദ്ദേഹം കടലിൽ എത്തുന്ന പ്ലാസ്റ്റിക്കിെൻറ ആധിക്യത്തെ കുറിച്ച് ഒാർമിപ്പിച്ചത്. പ്രകൃതിക്ക് ദോഷകരമായ പ്ലാസ്റ്റിക്കിെൻറ വ്യാപനത്തിനെതിരെ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇൗ രംഗത്ത് പഠനങ്ങൾ നടത്തുന്ന ബഹ്റൈനിലെ മലയാളി വി വിനൂപ് കുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
