അഞ്ചാമത് ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ എൻട്രികൾ ജൂലൈ 20 വരെ അയക്കാം
text_fieldsമനാമ: അഞ്ചാമത് ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിലേക്ക് ജൂലൈ 20വരെ എൻട്രികൾ അയക്കാം. ആഖ്യാനം, ഡോക്യുമെന്ററി, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. അറബ് പൗരന്മാരായ സംവിധായകർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. സംവിധായകർക്ക് ഒന്നിലധികം സിനിമകൾ സമർപ്പിക്കാൻ അനുവാദമുണ്ട്.2023 ജനുവരി ഒന്നിനുശേഷം നിർമിച്ച, പരമാവധി 30 മിനിറ്റ് ദൈർഘ്യമുള്ള സിനിമകളാണ് സമർപ്പിക്കേണ്ടത്. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനുകളിൽ മുമ്പ് പ്രദർശിപ്പിച്ചവയായിരിക്കരുത്. അറബിയിതര ഭാഷകളിലെ സിനിമകളിൽ അറബി സബ്ടൈറ്റിലുകളും അറബി സിനിമകളിൽ ഇംഗ്ലീഷ് സബ്ടൈറ്റിലുകളും ഉൾപ്പെടുത്തിയിരിക്കണം. ഷോർട്ട് ഫിക്ഷൻ സിനിമകൾ, ഷോർട്ട് ഡോക്യുമെന്ററി സിനിമകൾ, ഷോർട്ട് ബഹ്റൈൻ സിനിമകൾ, ഷോർട്ട് ആനിമേഷൻ സിനിമകൾ സ്റ്റുഡന്റ് സിനിമകൾ (അപേക്ഷകർ യൂനിവേഴ്സിറ്റി വിദ്യാർഥികളായിരിക്കണം) എന്നിവയാണ് മത്സര വിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

