Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംരംഭകർക്കും ലഭിക്കും...

സംരംഭകർക്കും ലഭിക്കും കൈത്താങ്ങ്​

text_fields
bookmark_border
സംരംഭകർക്കും ലഭിക്കും കൈത്താങ്ങ്​
cancel

മനാമ: കേരളത്തിൽ ബിസിനസ്​ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കാവശ്യമായ സഹായങ്ങൾ നൽകാനും നോർക്ക റൂട്ട്​സ്​ പദ്ധതികൾ ആവിഷ്​കരിച്ചിട്ടുണ്ട്​. നിയമത്തി​െൻറ നൂലാമാലകൾ പേടിച്ച്​ സംരംഭം തുടങ്ങാൻ മടിച്ചുനിൽക്കുന്നവർക്ക്​ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകി കൈപിടിച്ചുനടത്തുകയാണ്​ നോർക്ക റൂട്ട്​സ്​ ചെയ്യുന്നത്​. ഇതുവഴി കൂടുതൽ ആത്​മവിശ്വാസത്തോടെ വ്യവസായങ്ങൾ തുടങ്ങാൻ സംരംഭകർക്ക്​ കഴിയും.

നോര്‍ക്ക ബിസിനസ്​ സഹായക കേന്ദ്രം (എൻ.ബി.എഫ്​.സി)

സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ പ്രവാസി കേരളീയര്‍ക്ക് പരിചയപ്പെടുത്തുകയും നിക്ഷേപ സന്നദ്ധതയുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയുമെന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക ബിസിനസ്​ സഹായക കേന്ദ്രം എന്ന പദ്ധതി ആവിഷ്​കരിച്ചത്. സംരംഭകര്‍ നേരിടുന്ന പ്രശ്​നങ്ങള്‍ കുറക്കാനും പരിഹരിക്കാനും ഫലപ്രദമായ ഇടപെടലുകളാണ്​ ഇൗ കേന്ദ്രം നടത്തുന്നത്​.

വിദേശ മലയാളികള്‍ക്കും വിദേശത്തുനിന്ന്​ തിരിച്ചെത്തുന്നവര്‍ക്കും നിക്ഷേപ സംബന്ധ ആവശ്യങ്ങള്‍ നിറവേറ്റുന്ന ചാനലൈസിങ്​ ഏജന്‍സി എന്ന നിലയിലാണ്​ കേന്ദ്രം പ്രവർത്തിക്കുന്നത്​. നിക്ഷേപ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി, അനുയോജ്യ മേഖലകളില്‍ നിക്ഷേപം നടത്താന്‍ മാർഗനിര്‍ദേശം നല്‍കും. സംരംഭകര്‍ക്കാവശ്യമായ സര്‍ക്കാര്‍ അനുമതികൾ സംബന്ധിച്ച ഉപദേശവും നല്‍കും. സംസ്ഥാനത്തി‍െൻറ സാമ്പത്തിക വികസനം ലക്ഷ്യമാക്കി പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിലേക്ക് പ്രവാസി നിക്ഷേപ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണ്​ മറ്റൊരു ലക്ഷ്യം.

സംസ്ഥാനത്തി​െൻറ പ്രത്യേകതകള്‍ കണക്കിലെടുത്ത് കൃത്യമായ മേഖലകൾ സംബന്ധിച്ച്​ മാർഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രാപ്​തിയുള്ള വിദഗ്​ധരുടെ സേവനം കേന്ദ്രം ലഭ്യമാക്കും.

പ്രവാസി നിയമ സഹായസെല്‍ (പി.എൽ.എ.സി)

വിദേശങ്ങളിൽ കേസുകളിൽ അകപ്പെടുന്നവർക്ക്​ സൗജന്യ നിയമ സഹായത്തിനുള്ള സംവിധാനവും നോർക്ക​ റൂട്ട്സ്​​ ഒരുക്കിയിട്ടുണ്ട്​. വിദേശത്തുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും മറ്റ് നിയമ കുരുക്കുകളിലും നിയമസഹായം ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളില്‍ അടക്കപ്പെടുന്ന സാഹചര്യത്തിലാണ്​ നോർക്ക റൂട്ട്​സ്​ പ്രത്യേക സംവിധാനവുമായി രംഗത്തെത്തിയത്​. ഇങ്ങനെയുള്ളവർക്ക്​ നിയമസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പ്രവാസി നിയമ സഹായ സെൽ (പി.എൽ.എ.സി) രൂപവത്​കരിച്ചത്​. കേസുകളില്‍ നിയമോപദേശം, നഷ്​ടപരിഹാരം/ ദയാഹരജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്​കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജമ നടത്താൻ വിദഗ്​ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ്​ പ്രവാസി നിയമ സഹായസെല്‍ ചെയ്യുന്നത്​.

പദ്ധതിയുടെ കീഴില്‍ കുവൈത്ത്​, ഒമാന്‍, ബഹ്​റൈന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ സ്ഥലങ്ങളിലേക്കായി 11 നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടൻറുമാരെയാണ് (എൻ.എൽ.സി) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ഇതുവഴി നിയമസഹായം ലഭിക്കും. അപേക്ഷിക്കാനുള്ള അര്‍ഹത വിദേശത്ത് തൊഴില്‍/വിസിറ്റ് വിസയില്‍ പോയവരായിരിക്കണം അപേക്ഷകർ. വിദേശ രാജ്യങ്ങളിലെ കോടതികള്‍ വിധിക്കുന്ന 'ദിയ മണി', കണ്ടുകെട്ടല്‍, സാമ്പത്തിക ബാധ്യതകള്‍, റിക്കവറി തുടങ്ങിയവക്ക്​ ഈ സഹായം ലഭിക്കില്ല.

ത​േൻറതല്ലാത്ത കുറ്റങ്ങള്‍ മൂലം നിയമപ്രശ്​നങ്ങള്‍ നേരിടേണ്ടിവരികയും അതോടൊപ്പം കടുത്ത സാമ്പത്തിക വൈഷമ്യം അനുഭവിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികൾക്ക്​ സഹായത്തിന്​ അപേക്ഷിക്കാം. ഒരു വര്‍ഷമെങ്കിലും വിദേശത്ത് തൊഴിലിനായി കഴിഞ്ഞിട്ടുണ്ടാകണം.

നിയമസഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്​സ്, മൂന്നാം നില, നോര്‍ക്ക സെൻറര്‍, തൈക്കാട്, തിരുവനന്തപുരം-695 014 എന്ന വിലാസത്തിലോ, ceonor-karoots@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാം. അറബി ഭാഷയിലുള്ള രേഖകളുടെ തർജമകളും സമര്‍പ്പിക്കണം.

ലഭിക്കുന്ന അപേക്ഷയുടെ നിജഃസ്ഥിതി മനസ്സിലാക്കാൻ ആവശ്യമെങ്കില്‍ എംബസിയോടോ/അംഗീകൃത അസോസിയേഷനുകളോടോ ആവശ്യപ്പെടും. അതിനുശേഷം തുടര്‍ നടപടികള്‍ക്കായി ലീഗല്‍ കണ്‍സള്‍ട്ടൻറുമാര്‍ക്ക് കൈമാറും.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaEntrepreneursbahrain news
News Summary - Entrepreneurs also get a helping hand
Next Story