Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമസ്ത ബഹ്റൈൻ മദ്റസകളിൽ...

സമസ്ത ബഹ്റൈൻ മദ്റസകളിൽ പ്രവേശനോത്സവം

text_fields
bookmark_border
സമസ്ത ബഹ്റൈൻ മദ്റസകളിൽ പ്രവേശനോത്സവം
cancel
camera_alt

സമസ്ത ബഹ്റൈൻ മദ്റസ പ്രവേശനോത്സവ ചടങ്ങിൽ നിന്ന്

മ​നാ​മ: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ലെ പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം മ​ദ്റ​സ​ക​ളി​ൽ പ​ഠ​നാ​രം​ഭം കു​റി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ മ​ദ്റ​സ​ക​ളി​ലും പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ‘നേ​ര​റി​വ് ന​ല്ല നാ​ളേ​ക്ക്’ ശീ​ർ​ഷ​ക​ത്തി​ലാ​ണ് പ്ര​വേ​ശ​നോ​ത്സ​വം സ​ജ്ജീ​ക​രി​ച്ച​ത്. ബ​ഹ്റൈ​ൻ റേ​ഞ്ചി​ലെ പ​ത്ത് മ​ദ്റ​സ​ക​ളി​ലും വ​ർ​ണാ​ഭ​മാ​യ രീ​തി​യി​ൽ സ​ദ​സ്സു​ക​ൾ ഒ​രു​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​റ്റ​ത്.

ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ഹ​മ​ദ് വാ​ഹി​ദ് അ​ൽ ഖ​റാ​ത്ത സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ ബ​ഹ്റൈ​ൻ ത​ല പ്ര​വേ​ശ​നോ​ത്സ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹാ​ഫി​ദ് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി സ്വാ​ഗ​ത​വും അ​ബ്‌​റാ​ർ ത​ങ്ങ​ൾ ഖി​റാ​അ​ത്തും നി​ർ​വ​ഹി​ച്ചു. ജാ​മി​അ ഫാ​റൂ​ഖി​ലെ ഖ​ത്തീ​ബ് ആ​ദി​ൽ മ​ർ​സൂ​ഖി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫാ​ത്തി​ഹ ഓ​തി​ക്കൊ​ടു​ത്തു. ബ​ഹ്റൈ​ൻ യൂ​നി​വേ​ഴ്സി​റ്റി ലെ​ക്ച​റ​ർ ശൈ​ഖ് മു​സ്അ​ബ് സ്വ​ലാ​ഹ്, ക്യാ​പി​റ്റ​ൽ ചാ​രി​റ്റി ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​ട്രോ​ള​ർ ജാ​സിം സ​ബ്ത്ത്, റാ​ഷി​ദ് ദോ​സ​രി തു​ട​ങ്ങി​യ അ​റ​ബി പ്ര​മു​ഖ​രും സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര, ഏ​രി​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ബ​ഹ്റൈ​നി​ലെ എ​ല്ലാ മ​ദ്റ​സ​ക​ളി​ലും പ്ര​വേ​ശ​നം തു​ട​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.samstha madrassa bahrain
News Summary - Entrance Festival in all Bahraini Madrasahs
Next Story