സമസ്ത ബഹ്റൈൻ മദ്റസകളിൽ പ്രവേശനോത്സവം
text_fieldsസമസ്ത ബഹ്റൈൻ മദ്റസകളിലെ പ്രവേശനോത്സവ ഉദ്ഘാടനത്തിൽനിന്ന്
മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ 11,000ത്തോളം മദ്റസകളിൽ പഠനാരംഭം കുറിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ സമസ്ത മദ്റസകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘നേരറിവ് നല്ലനാളേക്ക്’ എന്ന ശീർഷകത്തിലാണ് പ്രവേശനോത്സവം സജ്ജീകരിച്ചത്.
ബഹ്‌റൈൻ റെയിഞ്ചിലെ 10 മദ്റസകളിലും വർണാഭമായ രീതിയിൽ സദസ്സുകൾ ഒരുക്കിയാണ് വിദ്യാർഥികളെ വരവേറ്റത്. ബഹ്റൈനിലെ ഖാളി ശൈഖ് ഹമദ് സാമി ദോസരി സമസ്ത കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ ബഹ്റൈൻതല പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളുടെ അധ്യക്ഷതയിൽ ഹാഫിള് ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് നടത്തി.
ജാമിഅ ഫാറൂഖിലെ ഖത്തീബ് ആദിൽ മർസൂഖി വിദ്യാർഥികൾക്ക് ഹിജാഇയ്യായ അക്ഷരങ്ങൾ ചൊല്ലിക്കൊടുത്തു. കാപ്പിറ്റൽ ചാരിറ്റി ഫിനാൽഷ്യൽ കൺട്രോളർ ജാസിം അലി സബ്ത്ത്, അഹ്‌മദ്റാശിദ് ദോസരി, ഇസ്മാഈൽ നുഹാം, ഡിസ്കവർ ഇസ്ലാം മാനേജർ സുഹൈൽ തുടങ്ങിയ അറബി പ്രമുഖരും സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി, എസ്.എം. വാഹിദ്, എസ്.കെ. നൗഷാദ്, മനാമ ഏരിയ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു. പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ബഹ്റൈനിലെ എല്ലാ മദ്റസകളിലും പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

