ഖുർആൻ ആസ്വാദനം: യുവജനസംഗമം സംഘടിപ്പിച്ചു
text_fieldsയൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച ‘ഖുർആൻ ആസ്വാദനം’ യുവജനസംഗമത്തിൽ ഡോ. നഹാസ് മാള മുഖ്യപ്രഭാഷണം
നടത്തുന്നു
മനാമ: ഖുർആൻ ആസ്വാദ്യമാക്കാൻ ആശയങ്ങളെ ജീവിതത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ടും പ്രഭാത വായനശീലം വളർത്തിയെടുത്തും മുന്നോട്ടുപോകണമെന്ന് ശാന്തപുരം ഇസ്ലാമിക് യൂനിവേഴ്സിറ്റി അസി. പ്രഫസറും ഇസ്ലാമിക പണ്ഡിതനുമായ ഡോ. നഹാസ് മാള പറഞ്ഞു. യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച 'ഖുർആൻ ആസ്വാദനം' യുവജനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുർആനിന്റെ നിയോഗം സംബന്ധിച്ച മൗലികമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണെങ്കിൽ അതിന്റെ പൊരുളുകളും ദൃഷ്ടാന്തങ്ങളും ഏതൊരു സാധാരണക്കാരനും എളുപ്പമുള്ളതായി മാറും. കൂടുതൽ ആഴത്തിലുള്ള ജ്ഞാനം സാധ്യമാകുമെന്നതിനാൽ അറബിഭാഷാ പഠനത്തിനുകൂടി അവസരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ് അധ്യക്ഷത വഹിച്ചു. അജ്മൽ ഷറഫുദ്ദീൻ ഖുർആൻ പാരായണം നടത്തി. വൈസ് പ്രസിഡന്റ് യൂനുസ് സലീം സ്വാഗതവും യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ നന്ദിയും പറഞ്ഞു. സിറാജ് കിഴുപ്പിള്ളിക്കര, മിൻഹാജ്, മുഹമ്മദ് അബ്ദുൽ റഹീം, സാജിർ, ബാസിം, റിസ്വാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

