ഊർജ്ജ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കും- ബഹ്‌റൈൻ കിരീടാവകാശി
text_fieldsഅക്വ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അബുനയ്യാസുമായി കിരീടാവകാശി കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്‌റൈൻ-സൗദി അറേബ്യ ബന്ധവും ഊർജ്ജ മേഖലയിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, നൂതനമായ പരിഹാരങ്ങൾ സ്വീകരിച്ചും പുനരുപയോഗ ഊർജ്ജ പദ്ധതികൾ വ്യാപിപ്പിച്ചും ഊർജ്ജ മേഖലയുടെ കാര്യക്ഷമത രാജ്യം തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. റിഫ കൊട്ടാരത്തിൽ അക്വ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അബുനയ്യാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും സൗദി ഭരണാധികാരി കിരീടാവകാശി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെയും പിന്തുണയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വളർച്ച പ്രാപിക്കുന്നുണ്ടെന്നും, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനം ശക്തമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നൂതന സാങ്കേതികവിദ്യകളിലൂടെയും നവീകരണങ്ങളിലൂടെയും വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം നിർണായകമാണെന്ന് പ്രിൻസ് സൽമാൻ വ്യക്തമാക്കി. ബഹ്‌റൈന്റെ ഊർജ്ജ പദ്ധതികളിൽ അക്വ നൽകുന്ന തുടർച്ചയായ സഹകരണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

