ശുദ്ധ ഊര്‍ജ്ജ സംസ്കാരം രാജ്യത്ത് വളര്‍ത്തിയെടുക്കും
text_fieldsമനാമ: പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ശുദ്ധ ഊര്‍ജ്ജ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നതായി പരിസ്ഥ ിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് മുബാറക് ബിന്‍ ദൈന വ്യക്തമാക്കി. ബഹ്റൈന്‍ ചേംബ ര്‍ ഓഫ് കൊമേഴ്സിന് കീഴിലെ വ്യവസായ, ഊര്‍ജ്ജ സമിതി പ്രസിഡൻറ് ഹാമിദ് റാഷിദ് അസ്സയാനിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ശുദ്ധ ഊര്‍ജ്ജ സംസ്കാരം വ്യാപിപ്പിക്കുന്ന കാര്യത്തില്‍ ഇരു കൂട്ടരും സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞു. പൊതു, സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ പരപസ്പരം സഹകരിക്കുന്നതിന് താല്‍പര്യമുള്ളതായി ബിന്‍ ദൈന വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ സുപ്രീം കൗണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്ന് ഹാമിദ് അസ്സയാനി വ്യക്തമാക്കി.
പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നത് രാജ്യത്തിന് പുതിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
