Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎൻഡോസൾഫാൻ ഇരകളുടെ...

എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറത്തറിയാതിരിക്കാൻ ഗൂഢാലോചന-ദയാബായ്​

text_fields
bookmark_border
എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറത്തറിയാതിരിക്കാൻ ഗൂഢാലോചന-ദയാബായ്​
cancel
camera_alt???????? ??????????????????? ??????????????

രണ്ടുവർഷം മുമ്പ്​ 1905 പേരുടെ പട്ടിക ഉണ്ടാക്കിയെങ്കിലും അതിൽനിന്ന്​ തെരഞ്ഞെടുത്തത്​ 285 പേരെ മാത്രമായിരുന്നു മനാമ: കാസർകോ​െട്ട എൻഡോസൾഫാൻ ഇരകളുടെ എണ്ണം പുറംലോകം അറിയിക്കാൻ ഗവൺമ​െൻറ്​ തലത്തിൽ ഗൂഢാലോചന നടക്കുന്നുണ ്ടെന്ന്​ സാമൂഹിക പ്രവർത്തക ദയാബായ്​ പറഞ്ഞു. ബഹ്​റൈനിൽ 2019 ലെ സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്​ ഏറ്റുവാങ്ങാൻ എത്ത ിയ അവർ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. യഥാർഥത്തിൽ കാസർകോട്​ വിവിധ മേഖലകളിലെ ഇരകളുടെ എണ്ണം ആറായി രത്തോളം വരും. ഇരകളുടെ എണ്ണം കണ്ടെത്താൻ സർക്കാർ തലത്തിൽ ആറ്​ മാസത്തിൽ ഒരിക്കൽ യോഗം വിളിച്ച്​ തെളിവെടുക്കാറു ണ്ട്​. എന്നാൽ ഇത്തരം യോഗങ്ങൾ പ്രഹസനമാകുകയാണ്​ പതിവ്​. 2017 ഏപ്രിലിൽ യോഗം വിളിച്ചപ്പോൾ അന്ന്​ ഹർത്താൽ ആയിട്ടുകൂടി നാലായിരത്തോളം ​ഇരകളെത്തി. ഇതിൽ 1905 പേരുടെ പട്ടിക ഉണ്ടാക്കിയെങ്കിലും അതിൽനിന്ന്​ ആനുകൂല്യം നൽകാൻ തെരഞ്ഞെടുത്തത്​ 285 പേരെ മാത്രമായിരുന്നു. വിവാദം ഉണ്ടായപ്പോൾ അമ്പതോളം പേരെക്കൂടി ഉൾപ്പെട​ുത്തി. ഇരകളുടെ എണ്ണം പുറംലോകത്ത്​ എത്താതിരിക്കാനുള്ള ഗൂഡാലോചനയാണ്​ ഇതിലൂടെ വ്യക്തമാകുന്നതെന്നും ദയാബായ്​ ആരോപിച്ചു. എന്നാൽ ഇരകളുടെ എണ്ണം എടുക്കുന്നതിന്​ സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധ സേവകരെ കണ്ടെത്തി വീടുകൾ കയറിയിറങ്ങി തങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്​. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുസഹ ജീവിതം അറിയണമെങ്കിൽ നേരിട്ട്​ ചെല്ലണം. ഒറ്റമുറികളിൽ മുപ്പതും മുപ്പത്തഞ്ചും വയസ്​ കഴിഞ്ഞ എൻഡോസൾഫാൻ ഇരകളെ എടുത്തിരുത്തി മണിക്കൂറുകൾ എടുത്ത്​​ ഭക്ഷണം കഴിപ്പിക്കുന്നത്​ കാണാം.
വൈകല്ല്യമുള്ള ഒന്ന്​ സംസാരിക്കാൻ പോലും കഴിയാത്ത ആ മക്കളെ പരിചരിക്കുന്നതിൽ അമ്മമാർ യാതൊരു മടിയോ വൈമനസ്യമോ കാണിക്കുന്നില്ലെന്നും ദയാബായ്​ പറഞ്ഞു. ദയനീയ ജീവിതം പുറത്തെത്തിക്കാനും ആനുകൂല്ല്യങ്ങൾ നേടാനും സമരം ചെയ്യുന്നവരെ അറസ്​റ്റ്​ ഭീഷണി നടത്തി നിശബ്​ദരാക്കാൻ ശ്രമം നടക്കുന്നുണ്ട്​. ഇരകളുടെ ജീവിതം പൂഴ്​ത്തിവെക്കാനും അവരെ നിശബ്​ദരാക്കാനുമാണ്​ ഉദ്യോഗസ്ഥ തലത്തിൽ ​നീക്കം നടക്കുന്നതെന്നും ദയാബായ്​ ആരോപിച്ചു. സെക്രട്ടറിയേറ്റ്​ പടിക്കൽ സമരം നടന്നപ്പോൾ വ്യാപകമായ പിന്തുണയാണ്​ ലഭിച്ചത്​. ഗവൺമെ
ൻറിനു​മേൽ സമ്മർദമുണ്ടായപ്പോൾ ഞങ്ങളെ ചർച്ചക്ക്​ വിളിക്കുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്​തു. എന്നാൽ ഇത്​
കൊണ്ടൊന്നും പൂർണ്ണമായ നീതി ലഭിക്കുമെന്ന്​ കരുതാൻ വയ്യ. നീതി പ്രായോഗിക തലത്തിൽ എത്തുന്നതുവരെ അടങ്ങിയിരിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു.
മാർച്ച് ഒന്നിന് ഇന്ത്യൻ ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദയാബായ് ‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ്’ ഏറ്റുവാങ്ങുമെന്ന്​ സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ സിംസ് പ്രസിഡൻറ്​ പോൾ ഉറുവത്, ജനറൽസെക്രട്ടറി ജോയ് തരിയത്, വൈസ്​ പ്രസിഡൻറ്​ ചാൾസ് ആലുക്ക, സിംസ് വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, ഭരണസമിതി അംഗങ്ങളായ
ജീവൻ ചാക്കോ ,മോൻസി മാത്യൂ , ജേക്കബ് വാഴപ്പിള്ളി, എം.എൽ. ജോയ് ,സജു സ്റ്റീഫൻ ,ബിനോയ് ജോസഫ്, റൂസോ ജോസഫ്, സിംസ് ചാരിറ്റി വിങ് കൺവീനർമാരായ ഷാജൻ സെബാസ്റ്റ്യൻ, ജോയ് ഇലവത്തുങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇരകളെക്കുറിച്ച്​ വിവരിക്കു​േമ്പാൾ പലതവണ വിങ്ങിപ്പൊട്ടി
മനാമ: ആരോരുമില്ലാതെ ശാരീരിക വൈകല്യം പേറി കഴിയുന്ന എൻഡോസൾഫാൻ ബാധിതരുടെ അവസ്ഥ വിവരിക്കു​േമ്പാൾ ദയാബായ്​ വാർത്താസമ്മേളന വേദിയിൽ പലപ്പോഴും വിങ്ങിപ്പൊട്ടി.
പ്രാഥമിക കാര്യങ്ങൾപോലും നിറവേറ്റാൻ കഴിയാതെ കിടക്കയിൽ ഒതുങ്ങുന്ന ആ പാവങ്ങളെ അവഗണിക്കുന്നതിനെ അവർ രോഷത്തോടെ ചോദ്യം ചെയ്​തു.
എൻഡോസൾഫാൻ നിരോധിച്ചല്ലോ പിന്നെ എന്താണ്​ സമരം എന്ന്​ ചിലർ ചോദിക്കുന്നു
ണ്ട്. എന്നാൽ ഇരകളുടെ ജീവിതാവസ്ഥക്ക്​ പരിഹാരം വേണമെന്നാണ്​ തങ്ങളുടെ ആവശ്യം. എൻ
ഡോസൾഫാൻ ബാധിതർക്കൊപ്പം നിൽക്കാൻ എല്ലാ മലയാളികളും ആ സാധുക്കൾക്കൊപ്പം നിൽക്കണമെന്നും അവർ കൈക്കൂപ്പി പറഞ്ഞുകൊണ്ടാണ്​ വാർത്താസമ്മേളനം അവസാനിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain gulf newsendosulfan victims issues
News Summary - endosulfan victims issues, Bahrain Gulf news
Next Story