Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​​ത്രീ​ക​ൾ​ക്ക്​...

സ്​​ത്രീ​ക​ൾ​ക്ക്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ ന​ൽ​കി -മ​ന്ത്രി

text_fields
bookmark_border
സ്​​ത്രീ​ക​ൾ​ക്ക്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ   ന​ൽ​കി -മ​ന്ത്രി
cancel

മ​നാ​മ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളൊ​രു​ക്കി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം മൊ​ത്തം 29,995 സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ തൊ​ഴി​ൽ ന​ൽ​കി​യ​ത്. ഇ​തി​ൽ 41 ശ​ത​മാ​നം സ്​​ത്രീ​ക​ളാ​യി​രു​ന്നു​വെ​ന്ന​ത്​ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ൽ ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 49.9 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ധ​ന​കാ​ര്യം, വ്യ​വ​സാ​യം, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ എ​ന്നീ രം​ഗ​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ചി​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 90 ശ​ത​മാ​നം വ​രെ സ്വ​ദേ​ശി​ക​ൾ ​തൊ​ഴി​ലെ​ടു​ക്കു​ന്ന അ​വ​സ്​​ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല സ്​​ഥാ​പ​ന​ങ്ങ​ളും സ്വ​ന്തം നി​ല​ക്കു​ത​ന്നെ സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ൽ വി​പ​ണി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​രി​ശീ​ല​നം ന​ൽ​കു​ക​യും അ​തു​വ​ഴി നി​ര​വ​ധി സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന് പാ​ർ​ല​മെ​ന്‍റി​ലെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 2024 വ​രെ വ​ർ​ഷം​തോ​റും 20,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensemploymentbahrain
Next Story