തൊഴിൽ കരാറുകൾ ഒപ്പുവെച്ചു
text_fieldsസ്വദേശിവത്കരണ ഭാഗമായി ബാപ്കോ റീട്ടെയിൽ കമ്പനി നടപ്പാക്കിയ കരാർ ഒപ്പുവെക്കൽ
ചടങ്ങിൽ നിന്ന്
മനാമ: വിവിധ പെട്രോൾ സ്റ്റേഷനുകളിലെ സൂപ്പർവൈസറി, അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ തസ്തികകളിൽ ബാപ്കോ റീട്ടെയിൽ കമ്പനിയിൽ (ബാപ്കോ തസ്വീദ്) 32 ബഹ്റൈനികളുടെ തൊഴിൽ കരാറുകളിൽ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ഒപ്പുവെച്ചു.
കഴിഞ്ഞ ഡിസംബറിലാണ് നാഷനൽ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിനുള്ളിൽ ജോലിക്ക് അഭിമുഖം നടന്നത്. തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, ബാപ്കോ തസ്വീദിന്റെ ആക്ടിങ് ജനറൽ മാനേജർ ഖാലിദ് അൽ തയാറുമായി ചർച്ച നടത്തി. സ്വദേശികളെ റിക്രൂട്ട് ചെയ്യാനുള്ള കമ്പനിയുടെ പദ്ധതികൾ അവലോകനം ചെയ്തു. ബാപ്കോ തസ്വീദിലെ സ്വദേശിവത്കരണ നിരക്ക് 99 ശതമാനത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശിവത്കരണം വർധിപ്പിച്ച ബാപ്കോ തസ്വീദിന്റെ നടപടിയെ മന്ത്രി അഭിനന്ദിച്ചു. വിവിധ ഉൽപാദന സ്ഥാപനങ്ങളിൽ സ്വദേശികളുടെ തൊഴിൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളും സംരംഭങ്ങളും തൊഴിൽ മന്ത്രാലയം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു തൂണുകളുള്ള സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു കാബിനറ്റ്. 2024 വരെ 20,000 സ്വദേശികൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയും പ്രതിവർഷം 10,000 പേർക്ക് പരിശീലനവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

