Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിൽ ഏജൻസി ലൈസൻസ്...

തൊഴിൽ ഏജൻസി ലൈസൻസ് റദ്ദാക്കൽ ഡിജിറ്റലാക്കി എൽ.എം.ആർ.എ

text_fields
bookmark_border
തൊഴിൽ ഏജൻസി ലൈസൻസ് റദ്ദാക്കൽ ഡിജിറ്റലാക്കി എൽ.എം.ആർ.എ
cancel

മനാമ: ലേബർ സപ്ലൈ ഏജൻസി ലൈസൻസ് റദ്ദാക്കുന്ന സേവനം കൂടുതൽ കാര്യക്ഷമമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). വ്യവസായ-വാണിജ്യ മന്ത്രാലയത്തിൽ നിന്ന് കമേഴ്‌സ്യൽ രജിസ്ട്രേഷൻ (സി.ആർ) റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ, ഏജൻസികളുടെ ലൈസൻസ് ഓട്ടോമാറ്റിക്കായി റദ്ദാക്കാൻ സാധിക്കുന്ന ഡിജിറ്റൽ സംവിധാനമാണ് അതോറിറ്റി നടപ്പിലാക്കിയത്.

പുതിയ സംവിധാനത്തിലൂടെ ലൈസൻസ് റദ്ദാക്കാൻ ഇനി അധിക രേഖകൾ സമർപ്പിക്കേണ്ടതില്ല. മുൻപ് രണ്ട് പ്രവൃത്തിദിവസങ്ങൾ വരെ സമയം എടുത്തിരുന്ന ഈ സേവനം, ഡിജിറ്റൽ പരിവർത്തനത്തിലൂടെ ഇപ്പോൾ തൽക്ഷണം പൂർത്തിയാക്കാൻ സാധിക്കും. വിവിധ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ ഏകീകരിക്കുന്നതിലൂടെ സേവനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ ലളിതമായ അനുഭവം നൽകാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നൂതന ഡിജിറ്റൽ പരിവർത്തനങ്ങളിലൂടെ സേവനങ്ങളുടെ നിലവാരം ഉയർത്താനും നടപടിക്രമങ്ങൾ ലളിതമാക്കാനും ഉപയോക്താക്കളുടെ സമയം ലാഭിക്കാനും എൽ.എം.ആർ.എ പ്രതിജ്ഞാബദ്ധമാണെന്ന് അതോറിറ്റി സർവീസസ് ആൻഡ് ബിസിനസ് അഫയേഴ്‌സ് ഡെപ്യൂട്ടി സി.ഇ.ഒ അഹമ്മദ് അൽ അരാദി പറഞ്ഞു.

സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റങ്ങൾ. ഇതിനകം 1,300-ഓളം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകരിൽ നിന്നുള്ള അഭിപ്രായങ്ങൾ, സർക്കാർ ഏജൻസികളുടെ പരിശോധനാ റിപ്പോർട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഏകദേശം 800-ഓളം സേവനങ്ങൾ ഇതിനകം തന്നെ നവീകരിച്ചുകഴിഞ്ഞു. ഈ നടപടികൾ പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായകമാകുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employmentLMRAagencydigitallicense cancellation
News Summary - LMRA makes employment agency license cancellation digital
Next Story