നാട്ടിലേക്ക്​ മടങ്ങാൻ അവസരം ഒരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ശമ്പളം മുടങ്ങിയ തൊഴിലാളികൾ 

08:56 AM
14/11/2017

മനാമ: ജി.പി.സെഡിലെ ഒരു സംഘം നിർമാണ തൊഴിലാളികൾ തങ്ങളെ നാട്ടിലേക്ക്​ മടക്കി അയക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ എത്തി.ഏതാണ്ട്​ 300 ഒാളം തൊഴിലാളികളാണ്​ മന്ത്രാലത്തിലെത്തിയതെന്ന്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. ​േജാലിയിൽ നിന്ന്​ രാജിവെച്ച 315പേർ നാട്ടിലേക്ക്​ മടങ്ങാനാകാതെ നിൽക്കുകയാണെന്ന്​ തൊഴിലാളികൾ പറഞ്ഞു. ഇവരിൽ ആറുമാസം മുമ്പ്​ വരെ രാജിവെച്ചവരുണ്ട്​. പലരും വിസയില്ലാതെയാണ്​ നിൽക്കുന്നത്​. ഇതിൽ ഒരാളുടെ പിതാവ്​ മരിച്ചിട്ട്​ പോലും പോകാനില്ല. ഇയാൾക്ക്​ 10 വർഷം സർവീസുണ്ട്​. എന്നാൽ ടിക്കറ്റ്​ മാത്രം നൽകാമെന്നാണ്​ കമ്പനി പറയുന്നത്​. കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങൾ ഒാഫിസുകൾ ​കയറി ഇറങ്ങുകയാണെങ്കിലും പ്രശ്​നത്തിന്​ പരിഹാരമാകുന്നില്ലെന്ന്​ അവർ പരാതിപ്പെട്ടു.   പ്രശ്​ന പരിഹാരത്തി​​െൻറ ഭാഗമായി ജൂണിൽ ജി.പി.സെഡ്​ 175 ബഹ്​റൈനികൾക്കും 600 പ്രവാസികൾക്കും ശമ്പള കുടിശ്ശിക നൽകിയിരുന്നു. ഇതിന്​ മുമ്പ്​ പല തവണ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്​ വന്നിരുന്നു.

ജി.പി.സെഡിൽ നിന്ന്​ ശമ്പള കുടിശ്ശിക ലഭിക്കാനുള്ള തൊഴിലാളികളെ പിന്തുണച്ച്​ കഴിഞ്ഞ ആഴ്​ച ഒാൺലൈൻ പരാതിക്ക്​ തുടക്കം കുറിച്ചിരുന്നു. ശമ്പളം മുടങ്ങിയ തൊഴിലാളികൾ തെരുവുനായ്​ക്കളെ പോലെ ജീവിക്കുകയാണെന്ന്​ ഇതി​​െൻറ ആമുഖത്തിൽ പറയുന്നു. വിഷയത്തിൽ സർക്കാറും അന്താരാഷ്​ട്ര ഏജൻസികളും ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്​. പലരുടെയും വിസ പോലും തീർന്നിട്ടുണ്ട്​. അവർ ടിക്കറ്റ്​ കിട്ടിയാൽ നാട്ടിലേക്ക്​ മടങ്ങാം എന്ന്​ കരുതി നിൽക്കുകയാണ്​. നിലവിൽ ആരും അവരെ സഹായിക്കാനില്ലെന്നും ഇതിൽ പറയുന്നു. ശമ്പളം പരമാവധി ആറുമാസത്തിനകം തന്നുതീർക്കുമെന്ന്​ ​സെപ്​റ്റംബർ 19ന്​ അധികൃതരുമായി നടന്ന സംയുക്ത യോഗത്തിൽ തൊഴിലാളി പ്രതിനിധികളെ അറിയിച്ചിരുന്നതായി ഒരാൾ പ്രാദേശിക പത്രത്തോട്​ പറഞ്ഞു.

ശമ്പളം ലഭിക്കുന്നതുവരെ തുടർ യോഗങ്ങൾ എല്ലാ ​മാസവും ചേരുമെന്നും പറഞ്ഞിരുന്നു. എന്നാൽ, അത്​ നടന്നില്ലെന്നും ഇയാൾ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ തള്ളിയ കമ്പനി പ്രതിനിധി, മുൻ തൊഴിലാളികൾ വേതനം ലഭിക്കാൻ ആറുമാസം കാത്തിരിക്കണമെന്ന്​ ആവശ്യപ്പെടുകയുണ്ടായി.ഒരിക്കൽ മാത്രമാണ്​ യോഗം റദ്ദാക്കിയതെന്നും അത്​ മറ്റൊരു ദിവസത്തേക്ക്​ തൊഴിൽ വിഭാഗം ഉദ്യോഗ​സ്​ഥരെ ഉൾപ്പെടുത്തി നടത്താനായാണ്​ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന ഗ്രൂപ്പിലുള്ള 32പേർക്ക്​ ആനുകൂല്യങ്ങൾ നവംബർ ഏഴിന്​ നൽകിയിട്ടുണ്ട്​. ഇവരെ ഉടൻ നാട്ടിലേക്ക്​ അയക്കും. ജി.പി.എസുമായി എല്ലാ ബാങ്കുകളും സഹകരിക്കുന്നുണ്ടെന്നും പുതിയ കരാറുകൾക്കായി ശ്രമം നടത്തുന്നുണ്ടെന്നും ഇയാൾ വ്യക്തമാക്കി. 

COMMENTS