പ്രവാസം ബാധ്യതയല്ല,സാധ്യതയാണ്; പ്രവാസി വെൽഫെയർ എക്സ്പെർട്ട് ടോക്ക് ഇന്ന്
text_fieldsമനാമ: പ്രവാസി വെൽഫെയർ മനാമ സോൺ സംഘടിപ്പിക്കുന്ന ‘പ്രവാസം ബാധ്യതയല്ല; സാധ്യതയാണ്’ എക്സ്പെർട്ട് ടോക്ക് വ്യാഴാഴ്ച രാത്രി എട്ടിന് സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും.
പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വം, ഫാമിലി ബജറ്റ് പ്ലാൻ, റിട്ടയർമെന്റ് പ്ലാൻ, പണം ചോർന്നു പോകുന്ന വഴികൾ തുടങ്ങി വിവിധ വിഷയങ്ങളിലൂന്നി പ്രവാസികളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് അതിരടയാളങ്ങൾ നിശ്ചയിച്ച് പ്രവാസ ജീവിതത്തിലെ സാധ്യതകൾ ഉപയോഗിച്ച് ഭാവി ജീവിതം എങ്ങനെ സുരക്ഷിതമാക്കാം എന്ന് എഴുത്തുകാരനും സംരംഭകനും മോട്ടിവേറ്റഡ് പ്രഭാഷകനുമായ യാസർ ഖുതുബ് വിവരിക്കും.
എക്സ്പെർട്ട് ടോക്കിനെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് 36859581, 36897626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം എന്ന് പ്രവാസി വെൽഫെയർ മനാമ സോണൽ സെക്രട്ടറി അസ്ലം വേളം അറിയിച്ചു.

