Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ടി​യ​ന്ത​ര...

അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം; രാ​ജ്യ​വ്യാ​പ​ക പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം; രാ​ജ്യ​വ്യാ​പ​ക പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി
cancel
Listen to this Article

മ​നാ​മ: രാ​ജ്യ​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ച പു​തി​യ സം​വി​ധാ​ന​ത്തി​ന്റെ രാ​ജ്യ​വ്യാ​പ​ക പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് രാ​ജ്യ​ത്തെ എ​ല്ലാ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലേ​ക്കും സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്കും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ജ​ന​ങ്ങ​ളെ വി​വ​ര​മ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​ന്റെ സ​ജ്ജീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ഈ ​ട്ര​യ​ൽ ന​ട​ത്തി​യ​ത്.

ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ iOS 26.2ലേ​ക്ക് മാ​റ​ണം

ഐ​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഈ ​മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യും പൂ​ർ​ണ​മാ​യും ല​ഭി​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ ഫോ​ണു​ക​ൾ iOS 26.2 വേ​ർ​ഷ​നി​ലേ​ക്കെ​ങ്കി​ലും അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത് അ​ല​ർ​ട്ടു​ക​ൾ ഫോ​ണി​ൽ എ​ത്തു​ന്ന​തി​ന് ഈ ​സോ​ഫ്റ്റ്‌​വെ​യ​ർ അ​പ്‌​ഡേ​ഷ​ൻ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ആ​ൻ​ഡ്രോ​യി​ഡ്, ഹു​വാ​യ് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ പ്ര​ത്യേ​ക മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തേ​ണ്ട​തി​ല്ല. ഈ ​ഫോ​ണു​ക​ളി​ലെ സി​സ്റ്റം നി​ല​വി​ൽ​ത​ന്നെ പു​തി​യ അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം ല​ഭി​ക്കു​മ്പോ​ൾ ഫോ​ണി​ൽ പ്ര​ത്യേ​ക ശ​ബ്ദ​വും വൈ​ബ്രേ​ഷ​നും ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഇ​തി​ൽ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും നേ​ര​ത്തെ ത​ന്നെ സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചി​രു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാം

മ​നാ​മ: രാ​ജ്യ​ത്ത് പു​തു​താ​യി ന​ട​പ്പി​ലാ​ക്കു​ന്ന വ​യ​ർ​ലെ​സ് അ​ടി​യ​ന്ത​ര മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ത്തി​ന്റെ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​നാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ഫീ​ഡ്‌​ബാ​ക്ക് മു​ൻ​നി​ർ​ത്തി സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ-​ഗ​വ​ൺ​മെ​ന്റ് ആ​പ് സ്റ്റോ​റി​ൽ ല​ഭ്യ​മാ​യ ദേ​ശീ​യ നി​ർ​ദേ​ശ-​പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​മാ​യ ‘ത​വാ​സു​ൽ’ വ​ഴി​യാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട​ത്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ഈ ​സം​വി​ധാ​നം സ​ഹാ​യി​ക്കും.

പ​രീ​ക്ഷ​ണ സ​ന്ദേ​ശം ല​ഭി​ച്ച​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ത​ങ്ങ​ളു​ടെ അ​നു​ഭ​വം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ഇ​ത് സി​സ്റ്റ​ത്തി​ന്റെ സാ​ങ്കേ​തി​ക നി​ല​വാ​രം വി​ല​യി​രു​ത്താ​ൻ അ​ധി​കൃ​ത​രെ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Emergency Alert System; Nationwide Test Successfully Completed
Next Story