ബഹ്​റൈനിൽ വൈദ്യുതി ബിൽ വർധിപ്പിച്ചതിൽ ത​െൻറ കമ്പനിക്ക്​ പങ്കുണ്ടെന്ന സന്ദേശം വ്യാജം-രവിപിള്ള 

09:41 AM
09/10/2018

മനാമ: ബഹ്​റൈനിൽ വൈദ്യുതി ബിൽ വർധിപ്പിച്ചതിൽ ത​​​െൻറ കമ്പനിക്ക്​ പങ്കുണ്ടെന്ന തരത്തിലുള്ള ചില വാട്ട്​സാപ്പ്​ സന്ദേശങ്ങൾ വ്യാജമായി ആരോ തയ്യാറാക്കി പ്രചരിപ്പിക്കുന്നുവെന്ന്​  പ്രമുഖ വ്യവസായിയും മലയാളിയുമായ ഡോ.രവിപിള്ള. വാട്ട്​സാപ്പുവഴിയുളള ഇത്തരം വ്യാജ പ്രചരണങ്ങൾക്ക്​ കൂടുതൽ ഗൗരവം കൊടുക്കുന്നില്ലെന്നും അതുകൊണ്ടാണ്​ നിയമനടപടികൾക്ക്​ തുനിയാത്തതെന്നും അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. മാസങ്ങളായി  അടിസ്ഥാന രഹിതമായ ഇൗ ആരോപണം വാട്ട്​സാപ്പ്​ വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട്​. 

ബഹ്​റൈനിൽ വൈദ്യുതി, ജലം വിതരണവും ബിൽ ഇടപാടുകളും പൂർണ്ണമായും ഗവൺമ​​െൻറി​​​​െൻറ നിയന്ത്രണത്തിലാണ്​ നടക്കുന്നത്​. ഇത്​ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്​. വസ്​തുത ഇതായിരിക്കെ ഇൗ വിഷയത്തിൽ തനിക്കും ത​​​െൻറ കമ്പനിക്കും എതിരെയുള്ള അഞ്​ജാതരുടെ പ്രചരണം എന്തിനാണെന്ന്​ മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Loading...
COMMENTS