Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇലക്ട്രിക്...

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ചുവടുവെച്ച് രാജ്യം

text_fields
bookmark_border
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ചുവടുവെച്ച് രാജ്യം
cancel
camera_alt

ഡെ​ലോ​യി​റ്റ് ആ​ൻ​ഡ് ട​ച്ച് ക​മ്പ​നി​യു​മാ​യി വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പി​ടു​ന്നു

മ​നാ​മ: പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് രാ​ജ്യം. 2060ഓ​ടെ സീ​റോ കാ​ർ​ബ​ൺ എ​മി​ഷ​ൻ എ​ന്ന അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് ഘ​ട്ടം ഘ​ട്ട​മാ​യി പി​ൻ​വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. വൈ​ദ്യു​തി വാ​ഹ​നം സം​ബ​ന്ധി​ച്ച ന​യം വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ​യു​​ടെ പ്രോ​ത്സാ​ഹ​ന​വും ല​ക്ഷ്യ​മി​ട്ട് ഡെ​ലോ​യി​റ്റ് ആ​ൻ​ഡ് ട​ച്ച് ക​മ്പ​നി​യു​മാ​യി വൈ​ദ്യു​തി, ജ​ല​കാ​ര്യ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പി​ട്ടു.

ഫോ​സി​ൽ ഇ​ന്ധ​ന​ത്തെ പൂ​ർ​ണ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് രാ​ജ്യം കൈ​കോ​ർ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്. പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, ഒ​രു സാ​ധാ​ര​ണ യാ​ത്ര വാ​ഹ​നം പ്ര​തി​വ​ർ​ഷം 4.6 മെ​ട്രി​ക് ട​ൺ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡാ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പു​റ​ന്ത​ള്ളു​ന്ന​ത്. ഇ​ത് വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നും ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന​തോ​ടൊ​പ്പം ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഈ ​തി​രി​ച്ച​റി​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ന​യം രാ​ജ്യ​ങ്ങ​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളും ഈ ​നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഇ​ല​ക്ട്രി​ക് വെ​ഹി​ക്ൾ (ഇ.​വി) യൂ​നി​റ്റു​ക​ളു​ടെ ജ​ന​പ്രീ​തി​യി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ​ത്.

2021ൽ ​ഏ​ക​ദേ​ശം 105 ബി​ല്യ​ൺ ഡോ​ള​റാ​യി​രു​ന്നു ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​പ​ണി പ​ങ്കാ​ളി​ത്തം. 2028ഓ​ടെ ഇ​ത് 354.80 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ​ല്ലാം ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ 30 ശ​ത​മാ​ന​വും സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ ഇ​ല​ക്ട്രി​ക് ആ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് നീ​ങ്ങു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് കാ​ർ ഫാ​ക്ട​റി ആ​രം​ഭി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്രോ​ജ​ക്ട് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി​യാ​യ മാ​ർ​സ​ൺ ഗ്രൂ​പ് മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു. മാ​ർ​സ​ൺ ഗ്രൂ​പ്പും പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മാ​നു​ഫാ​ക്ച​റി​ങ് കോ​ർ​പ​റേ​ഷ​നാ​യ ‘ഗാ​സ് ഓ​ട്ടോ’​യും ഇ​തു​സം​ബ​ന്ധി​ച്ച പ​ങ്കാ​ളി​ത്ത​ക്ക​രാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു.

10 മാ​സ​ത്തി​നു​ള്ളി​ൽ അ​മേ​രി​ക്ക​ൻ ട്രേ​ഡ് സോ​ണി​ലെ സ​ൽ​മാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ‘ഗൗ​സ് ഓ​ട്ടോ ബ​ഹ്‌​റൈ​ൻ’ എ​ന്ന പേ​രി​ൽ പു​തി​യ പ്ലാ​ൻ​റ് സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ത്രീ​വീ​ൽ ഇ​ല​ക്ട്രി​ക് ട്രൈ​സൈ​ക്കി​ളു​ക​ൾ, പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഫാ​ക്ട​റി നി​ർ​മി​ക്കും. ബ​ഹ്‌​റൈ​ൻ, യു.​എ​സ്, മ​റ്റ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പ​ണ​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. നി​ർ​മാ​ണ​വും മാ​നേ​ജ്‌​മെ​ന്റും മാ​ർ​സ​ൺ ഗ്രൂ​പ് കൈ​കാ​ര്യം ചെ​യ്യും. ഗാ​സ് ഓ​ട്ടോ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും പ്രാ​യോ​ഗി​ക അ​റി​വും ന​ൽ​കും. സൗ​ദി അ​ട​ക്ക​മു​ള്ള ജി.​സി.​സി രാ​ജ്യ​ങ്ങ​ളും ഇ​ല​ക്ട്രി​ക് കാ​ർ നി​ർ​മാ​ണ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainelectric vehicles
News Summary - electric vehicles- bahrain
Next Story