നിരോധിത പ്രദേശങ്ങളിൽ ഇറക്കിയ ഇലക്ട്രിക് സ്കൂട്ടറുകൾ പിടിച്ചെടുത്തു
text_fieldsമനാമ: ബഹ്റൈനിലെ പ്രധാന പൊതു റോഡുകളിലിറക്കിയ ലൈസൻസില്ലാത്ത 170 ഇലക്ട്രിക് സ്കൂട്ടറുകൾ പിടിച്ചെടുത്ത് ട്രാഫിക് പൊലീസ്. കാറുകൾ, ട്രക്കുകൾ, മറ്റു വാഹനങ്ങൾ എന്നിവക്കായി നിയുക്തമാക്കിയ പാതകളിൽ ഡ്രൈവിങ് നടത്തിയതിനാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഈ മാസം ആദ്യത്തിലാണ് നിരോധനം പ്രഖ്യാപിച്ചത്. റൈഡർമാർക്കെതിര നിയമ നടപടികൾ സ്വീകരിച്ചതായി ട്രാഫിക് വകുപ്പ് അറിയിച്ചു.
ഇ-സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം മരണങ്ങൾക്കും ഗുരുതര പരിക്കുകൾക്കും കാരണമായിരുന്നു. ഇത് കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത തടസ്സങ്ങൾക്കും മറ്റു നാശനഷ്ടങ്ങൾക്കും കാരണമായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ്, ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

