ഗൾഫ് മാനദണ്ഡങ്ങൾ പാലിച്ച് ഇലക്ട്രിക് കാർ നിർമാണം തുടങ്ങി
text_fieldsമനാമ: ഗൾഫ് മാനദണ്ഡങ്ങൾക്കനുസൃതമായി വിവിധ അന്താരാഷ്ട്ര കാർ നിർമാതാക്കൾ ഇലക്ട്രിക് കാർ നിർമാണം ആരംഭിച്ചു. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലെ ഇൻസ്പെക്ഷൻ ആൻഡ് മെട്രോളജി ഡിപ്പാർട്ട്മെൻറ് പ്രാദേശിക പത്രത്തെ അറിയിച്ചതാണ് ഇക്കാര്യം.
ബഹ്റൈനിലേക്ക് ആവശ്യമായ കാറുകൾ സംബന്ധിച്ച് നിർമാതാക്കളിൽനിന്ന് അന്വേഷണം വന്നിട്ടുണ്ട്. അതേസമയം, രാജ്യത്തേക്ക് ഇലക്ട്രിക് കാർ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിലാകാത്തതാണ് കാരണം. ഇൗ വർഷം ജനുവരി 28നാണ് ഇലക്ട്രിക് കാറുകൾ സംബന്ധിച്ച നിയമം ഒൗദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തത്.
വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ ആറുമാസത്തിനുശേഷം നിയമം നടപ്പാകുമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് ജൂലൈ 29 മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യാം. ബഹ്റൈനിലേക്കുള്ള ഇലക്ട്രിക് കാറുകളും ചാർജറുകളും നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഗൾഫ് സ്റ്റാൻഡേർഡൈസേഷൻ ഒാർഗനൈസേഷെൻറ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം.
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ കഴിഞ്ഞ ഏപ്രിൽ 26ന് സാറിലെ ആട്രിയം മാളിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷൻ രംഗത്തെ വിദഗ്ധരായ സീമെൻസ് ആണ് ഇൗ സംവിധാനം ഒരുക്കിയത്. ഒട്ടുമിക്ക ഇലക്ട്രിക് കാറുകളും ഇവിടെ ചാർജ് ചെയ്യാൻ കഴിയും. ഭാവിയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. ഗതാഗത മേഖലയിൽ കാർബൺ ബഹിർഗമനം കുറച്ച് രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് കാറുകളിലേക്ക് രാജ്യം ചുവടുമാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

