തെരഞ്ഞെടുപ്പ്: രാജു കല്ലുംപുറം നാട്ടിലേക്ക്
text_fieldsമനാമ : കേരളത്തിലെ 20 പാർലമെന്റ് നിയോജക മണ്ഡലങ്ങളിലും ഒ.ഐ.സി.സി/ ഇൻകാസ് കമ്മിറ്റികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ബൂത്ത് തലങ്ങളിലേക്ക് ഒ.ഐ.സി.സി/ ഇൻകാസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുമായി പ്രചാരണ വിഭാഗം ചെയർമാൻ രാജു കല്ലുംപുറം നാട്ടിലേക്ക്.
ഒ.ഐ.സി.സി/ ഇൻകാസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയോടൊപ്പം നേതൃത്വം കൊടുത്ത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലങ്ങളിലും സഞ്ചരിക്കും.
ഒ.ഐ.സി.സി/ ഇൻകാസ് പ്രവർത്തകരെ നേരിൽ കണ്ട് പ്രവർത്തനങ്ങൾ വ്യാപാകമാക്കുമെന്നും രാജു കല്ലുംപുറം അറിയിച്ചു. പ്രവാസലോകത്ത് ഒ.ഐ.സി.സി/ ഇൻകാസിന്റെ നേതൃത്വത്തിൽ അതത് രാജ്യങ്ങളിൽ 20 പാർലമെന്റ് മണ്ഡലങ്ങളിലെയും ജില്ല കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പാർലമെന്റ് കൺവെൻഷനുമായി മുന്നോട്ട് പോകുകയാണ്.
തെരഞ്ഞെടുപ്പടുപ്പിച്ച് പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിൽ എത്തിക്കുവാനുള്ള സംവിധാനം ഒരുക്കുവാൻ എല്ലാ ജില്ല കമ്മിറ്റികൾക്കും നിർദ്ദേശം നൽകി. അതൊടൊപ്പം ആയിരക്കണക്കിന് ഒ.ഐ.സി.സി/ ഇൻകാസ് പ്രവർത്തകർ വോട്ട് ചെയ്യുവാൻ കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

