തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsനൗക ബഹ്റൈെൻറ ആഭിമുഖ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്
മനാമ: നിയമസഭ െതരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽനിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ആർ.എം.പി സ്ഥാനാർഥി കെ.കെ. രമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൗക ബഹ്റൈെൻറ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടത്തി. യോഗത്തിൽ മഹേഷ് പുത്തോലി അധ്യക്ഷത വഹിച്ചു. വിനുകുമാർ കൈനാട്ടി സംസാരിച്ചു. കൊലപാതക രാഷ്ട്രീയത്തിനും വികസന മുരടിപ്പിനും എതിരെയുള്ള വടകരയിലെ ജനതയുടെ വിധിയെഴുത്തായിരിക്കും കെ.കെ. രമയുടെ വിജയമെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി ടി.കെ. അനീഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

