Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎല്ലാ കണ്ണുകളും...

എല്ലാ കണ്ണുകളും സമാജത്തിലേക്ക്​

text_fields
bookmark_border

മനാമ: ബഹ്​റൈൻ കേരളീയ സമാജം തെരഞ്ഞെട​​ുപ്പ്​ നാളെ നടക്കും. മാസങ്ങളായി നടന്നുവരുന്ന അണിയറ ഒരുക്കങ്ങളുടെയും പ്രചരണങ്ങളുടെയും കൊടിയറിക്കം കൂടിയാണ്​ നാളെ. അതിനാൽ മലയാളി സമൂഹം വളരെ പ്രാധാന്യത്തോടെയാണ്​ 
തെരഞ്ഞെടുപ്പിനെ വീ    ക്ഷിക്കുന്നത്​. സമാജത്തിൽ 1632 വോട്ടർമാർ മാത്രമാണ്​ ഉള്ളതെങ്കിലുംവോട്ടില്ലാത്ത മലയാളികളും തെരഞ്ഞെടുപ്പ്​ ഫലത്തെ കൗതുകത്തോടെയാണ്​ കാണുന്നത്​. കാരണം മു​െമ്പങ്ങ​ുമില്ലാത്തവിധം പ്രചരണമായിരുന്നു ഇരു പാനലുകളും നടത്തിയത്​. പുതിയ ആക്ഷേപങ്ങൾ ഒാരോ ദിവസവും ഇരുകൂട്ടരും ഉന്നയിച്ചു. അടിയൊഴുക്കുകളും മറുകണ്ടം ചാടലുകളും നടന്നു. ഇത്തരം സാഹചര്യത്തിൽ സമാജത്തി​​​െൻറ തെരഞ്ഞെടുപ്പ്​ ഫലം എന്തായാലും അതി​​​െൻറ പ്രത്യാഘാതം ശക്തമായിരിക്കുമെന്നാണ്​ പൊതുവെയുള്ള വിലയിരുത്തൽ. യുണൈറ്റഡ്​ പാനലി​െന നയിക്കുന്നത്​ പ്രസിഡൻറ്​ സ്ഥാനാർഥിയായ പി.വി രാധാകൃഷ്​ണപിള്ളയാണ്​.

 പ്രോഗ്രസീവ്​ പാനലി​െന നയിക്കുന്നത്​  ജനാർദ്ദനനാണ്​. ഇരുപാനലുകൾക്കും വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ അതേചൊല്ലിയുള്ള വിവാദങ്ങളും പലതരം ആരോപണങ്ങളും ധാരാളം ഉയർന്നു. അതി​​​െൻറ ആനുകൂല്ല്യം നേടിയതിനൊപ്പം മുറിവേറ്റവരും രണ്ട്​ പക്ഷത്തുമുണ്ടായി. ഇതി​​​െൻറയെല്ലാം ഗുണം ആർക്കുണ്ടാകും അഥവാ ആർക്കെല്ലാം അടിതെറ്റും എന്നതാണ്​ ചോദ്യം. രണ്ട്​ കൂട്ടരും തങ്ങൾക്കാണ്​ അനുകൂല സാഹചര്യം എന്ന്​ പറയുന്നു. യുണൈറ്റഡ്​ പക്ഷം പറയുന്നത്​ തങ്ങളുടെ വോട്ട്​ബാങ്ക്​ സുശക്തമാണെന്നാണ്​. 
ഫലം വരു​േമ്പാൾ അട്ടിമറികൾ ഉണ്ടാകി​െല്ലന്നും തങ്ങൾ ഉജ്ജ്വല വിജയം കാഴ്​ചവെക്ക​ും അവർ വിശദീകരിക്കുന്നുണ്ട്​. കാരണം ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ്​ തങ്ങൾ നടത്തിയതെന്ന്​ എതിരാളികൾ പോലും സമ്മതിക്കും എന്നും അവർ ചൂണ്ടിക്കാട്ടുന്നു.  

എന്നാൽ തങ്ങളുടെ പാനൽ വിജയിക്കും എന്നാണ്​ പ്രോഗ്രസീവ്​ പാനൽ നേതാവ്​ ജനാർദ്ദനൻ പറയുന്നത്​. സമാജം ജനകീയമാക്കാനും എല്ലാതരത്തിലുള്ള ആളുകളുടെയും സ്ഥാപനമാക്കി സമാജത്തെ മാറ്റുക എന്ന മഹാലക്ഷ്യമാണ്​ തങ്ങൾക്കുള്ളതെന്നും അദ്ദേഹം പറയുന്നു. ബഹ്​റൈനിലെ നിരവധി മലയാളി സംഘടനകൾ തങ്ങൾക്ക്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രോഗ്രസീവ്​ പാനൽ നേതാക്കൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പി​​​െൻറ ഭാഗമായി കഴിഞ്ഞ ദിവസം സമാജം അങ്കണത്തിൽ മീറ്റ്​ ദ കാൻഡി​േഡറ്റ്​ ​പരിപാടി നടന്നിരുന്നു. അവിടെയും ഉയർന്നത്​ സ്വന്തം ലക്ഷ്യങ്ങളെയും നയങ്ങളെയും വിശദീകരിക്കുകയായിരുന്നില്ല സ്ഥാനാർഥികളിൽ ചിലർ. 

മറ്റുളളവരെ കുറിച്ചുള്ള ആക്ഷേപങ്ങൾ ഉന്നയിക്കാനായിരുന്നു ഇരുപാനലുകളിലെയും ചില സ്ഥാനാർഥികൾ ശ്രമിച്ചത്​. അതേസമയം തെരഞ്ഞെടുപ്പിനുള്ള എല്ലാവിധത്തിലുള്ള തയ്യാറെടുപ്പുകളും പൂർത്തിയായതായി വരണാധികാരി ഉല്ലാസ്​ കാരണവർ ‘ഗൾഫ്​ മാധ്യമ’​േത്താട്​ പറഞ്ഞു. നാളെ പകൽ 11 മുതൽ രാത്രി ഏഴ്​ വരെയാണ്​ വോട്ടിംങ്​ സമയം. രാത്രി 12 ഒാടെ ഫലപ്രഖ്യാപനം നടക്കാനാണ്​ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newselection gulf news
News Summary - election bahrin gulf news
Next Story