ഈദ്, വിഷു, ഈസ്റ്റർ ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
text_fieldsമനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഈദ്, വിഷു, ഈസ്റ്റർ ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടികളിൽ പ്രോവിൻസിന്റെ കുടുംബാംഗങ്ങൾ സജീവമായി പങ്കെടുത്തു.
മീറ്റിങ്ങിൽ ഡബ്ല്യു.എം.സി ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ അസോസിയേറ്റ് ട്രഷറർ ബാബു തങ്ങളത്തിൽ ഈദ്, വിഷു, ഈസ്റ്റർ സന്ദേശം നൽകി. ബഹ്റൈനിലെ ആദ്യ എ.ഐ സിനിമ നായകനും പ്രോവിൻസ് വൈസ് ചെയർമാനും ഗ്ലോബൽ ആർട്ട് ആൻഡ് കൾച്ചറൽ വൈസ് പ്രസിഡന്റുമായ വിനോദ് നാരായണനെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളുടെ നേട്ടങ്ങളിൽ പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി.
തുടർന്ന് ഡബ്ല്യു.എം.സി ഗ്ലോബൽ ഭാരവാഹിയായ ബാബു തങ്ങളത്തിൽ, ബഹ്റൈൻ പ്രോവിൻസ് വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറർ ഹരീഷ് നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബേഴ്സ് രഘു പ്രകാശ്, അബ്ദുല്ല ബെള്ളിപ്പാടി, സുജിത് കൂട്ടാല, വിജേഷ് നായർ, മുൻ പ്രൊവിൻസ് പ്രസിഡന്റ് ദീപക് മേനോൻ, യൂത്ത് ഫോറം പ്രസിസഡന്റ് ബിനോ പോൾ വർഗീസ്, സെക്രട്ടറി ഡോ. രസ്ന സുജിത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് വിമൻസ് ഫോറം ഭാരവാഹികളായ അർച്ചന വിപിൻ, സ്നേഹ, സിന്ധു രജനീഷ്, രേഖ രാഘവൻ, അശ്വിനി, പ്രസന്ന രഘു, യൂത്ത് ഫോറം ഭാരവാഹികളായ ശ്രീലയ റോബിൻ, മീര വിജേഷ്, തോംസൺ, റോബിൻ, ആൽബി എബ്രഹാം, അമിസൺ, അദ്വൈത് ഹരീഷ് നായർ, ബ്രെന്റ് ബിജു എന്നിവർ നേതൃത്വം നൽകി. പ്രൊവിൻസ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

