ഈദുൽ വതൻ: ‘സ്പീച്ച് ഓഫ് സെലിബ്രേഷൻ’ ശ്രദ്ധേയമായി
text_fieldsഈദുൽവതൻ, കെ.എം.സി സി ബഹ്റൈൻ ഒലീവ് സംസ്കാരിക വേദിയുടെ സ്പീച്ച് ഓഫ് സെലിബ്രേഷൻ ഷംസുദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈന്റെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈൻ ഈദുൽവതൻ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ബഹ്റൈൻ ഒലിവ് സാംസ്കാരിക വേദി ഒരുക്കിയ സെലിബ്രേഷൻ ഓഫ് സ്പീച്ച് ശ്രദ്ധേയമായി. മനാമ ഓഫിസിൽ സംഘടിപ്പിച്ച ‘ഹൃദയാന്തരങ്ങളിലെ ബഹ്റൈൻ’ എന്ന വിഷയത്തിൽ സംവേദന സദസ്സ് റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം എ.പി ഫൈസൽ, എൻ. അബ്ദുൽ അസീസ്, ഷഹീർ കട്ടാമ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, ഫൈസൽ കോട്ടപ്പള്ളി തുടങ്ങിയവർ ആശംസ പ്രഭാഷണം നിർവഹിച്ചു.
സ്പീക്കേഴ്സ് പാനൽ അംഗങ്ങളായ വി.എച്ച് അബ്ദുല്ല, ഷാഫി വേളം, മുസ്തഫ സുങ്കടക്കട്ട, സിദ്ധീഖ് അദ്ലിയ, ഉമ്മർ കൂട്ടിലങ്ങാടി, ഷഫീഖ് അവിയൂർ, അനസ് നാട്ടുകൽ, അഷറഫ് ടി.ടി, ഇബ്രാഹിം തിക്കോടി, മുത്തലിബ് പൂമംഗലം, അഷറഫ് ചന്ദ്രോത്ത്, അബ്ദുൽ ഖാദർ പുതുപ്പണം, രഹ്ന സിദ്ദീഖ്, ഷംന ജംഷീദ്, ഷിംന കല്ലടി എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
ഒ.കെ. കാസിം, പി.കെ. ഇസ്ഹാക്ക്, മുനീർ ഒഞ്ചിയം, ശിഹാബ് കെ.ആർ, കെ.ടി ഷഫീഖ് അലി, സുബൈർ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി. സഹൽ തൊടുപുഴ അവതാരകനായിരുന്നു. പി.വി സിദ്ദീഖ് സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

