Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലിപെരുന്നാളും പത്താം വാർഷിക ആഘോഷവും; ഇരട്ടി ഓഫറുകളുമായി സിഞ്ചിലെ ലുലു ഹൈപ്പർമാർക്കറ്റ്

text_fields
bookmark_border
വാർഷികാഘോഷ ഓഫറുകൾ ഇന്ന് മാത്രം
ബലിപെരുന്നാളും പത്താം വാർഷിക ആഘോഷവും; ഇരട്ടി ഓഫറുകളുമായി സിഞ്ചിലെ ലുലു ഹൈപ്പർമാർക്കറ്റ്
cancel

മനാമ: ബഹ്‌റൈനിലെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് കേന്ദ്രമായ സിഞ്ച് ഗലേറിയ മാൾ ലുലു ഹൈപ്പർമാർക്കറ്റ് പത്താം വാർഷികാഘോഷത്തിന്റെ നിറവിൽ. വാർഷികാഘോഷവും ബലിപെരുന്നാൾ സീസണും ഒന്നിച്ചെത്തിയതിന്റെ ആവേശത്തിൽ, ഉപഭോക്താക്കൾക്കായി 'ഓഫറുകളുടെ ഇരട്ടി മധുരമാണ്' ലുലു കാത്തുസൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് (മെയ് 26, ചൊവ്വാഴ്ച) വിസ്മയിപ്പിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളാണ് സിഞ്ച് ശാഖയിൽ ഒരുക്കിയിരിക്കുന്നത്.

നിലവിൽ ബഹ്‌റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും പെരുന്നാൾ ഓഫറുകൾ സജീവമായി നടക്കുന്നുണ്ടെങ്കിലും, സിഞ്ചിലെ ലുലുവിലെത്തുന്നവരെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ഓഫറുകളാണ്. ഗ്രോസറി ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, സ്മാർട്ട്ഫോണുകൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉപഭോക്താക്കൾക്കായി വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

അത്യാധുനിക ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് ഒരു പതിറ്റാണ്ട് മുമ്പ് പ്രവർത്തനമാരംഭിച്ച ഈ ഹൈപ്പർമാർക്കറ്റ്, ഇന്ന് ബഹ്‌റൈനിലെ സ്വദേശികളുടെയും പ്രവാസികളുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സൽമാനിയ, സിഞ്ച്, ടുബ്ലി, ഈസ ടൗൺ എന്നീ പ്രദേശങ്ങളിലെ താമസക്കാർക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന രീതിയിൽ അൽ അഹ്‌ലി സ്‌പോർട്‌സ് ക്ലബിന് സമീപമാണ് ഈ ഹൈപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. പെരുന്നാൾ ഷോപ്പിംഗിനായി എത്തുന്ന കുടുംബങ്ങൾക്ക് ഈ ഇരട്ടി ഓഫറുകൾ വലിയൊരു ആശ്വാസവും ആഘോഷവുമായി മാറുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eid-ul-Adha and 10th anniversary celebrations; Lulu Hypermarket in Sindh with double offers
Next Story