Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ പെരുന്നാൾ നമസ്കാരം രാവിലെ ആറിന്

text_fields
bookmark_border
ഇത്തവണ പൊതുസ്ഥലത്ത് ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല
ബഹ്‌റൈനിൽ പെരുന്നാൾ നമസ്കാരം രാവിലെ ആറിന്
cancel
camera_alt

റമദാനിലെ അവസാന വെള്ളിയാഴ്ചയായ കൂടിയായ ഇന്നലെ ഗ്രാൻഡ് മോസ്കിൽ ജുമുഅ നമസ്കാരത്തിനായി പങ്കെടുത്ത വിശ്വാസികൾ - ചിത്രം സത്യൻ പോരാമ്പ്ര

മനാമ: ബഹ്‌റൈനിലെ വിവിധ മസ്ജിദുകളിൽ ഈദ് അൽ ഫിത്തർ നമസ്കാരം രാവിലെ 6 മണിക്ക് നടക്കുമെന്ന് സുന്നി വഖ്ഫ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇത്തവണ രാജ്യത്ത് പരമ്പരാഗതമായി നടക്കാറുള്ള പൊതുസ്ഥലത്തെ ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല. രാജ്യത്തെ പ്രധാന മസ്ജിദുകളിലും റമദാൻ മാസത്തിൽ ജുമുഅ നമസ്കാരത്തിനായി താൽക്കാലികമായി അനുമതി നൽകിയ പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും.

ഈദ്ഗാഹുകൾക്ക് പകരം വിശ്വാസികൾ തങ്ങളുടെ അടുത്തുള്ള മസ്ജിദുകളെ നമസ്കാരത്തിനായി ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.നമസ്കാരം സുഗമമായി നടത്തുന്നതിനായി വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുന്നി വഖ്ഫ് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eid prayers in Bahrain at 6 am
Next Story