നവ്യാനുഭവമായി മാറ്റ് ബഹ്റൈൻ ഈദ് നൈറ്റ്
text_fieldsമാറ്റ് ബഹ്റൈൻ സംഘടിപ്പിച്ച ഈദ് നൈറ്റ്
മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശൂർ)സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. ഗാനാലാപനങ്ങൾ, ഒപ്പനകൾ, കോൽക്കളി, സൂഫി ഡാൻസ്, ബഹ്റൈൻ പരമ്പരാഗത നൃത്തങ്ങൾ, കുട്ടികളുടെ മിമിക്രി തുടങ്ങി വിവിധയിനം പരിപാടികൾ നടന്നു. കഴിഞ്ഞ പത്താംക്ലാസ്, +2പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാറ്റ് ബഹ്റൈൻ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.
2023-2025 ലേക്കുള്ള പുതിയ കമ്മിറ്റിയെ പരിചയപ്പെടുത്തി. മാറ്റ് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അധ്യക്ഷത വഹിച്ചു. പൊതുയോഗം സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡുകൾ സിജി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു പത്തനംതിട്ട, ഷെമിലി പി. ജോൺ, നിസാർ കൊല്ലം, സഹീർ ആദൂർ, വിനോദ് നാരായണൻ, സൽമാനുൽ ഫാരിസ്, അൻവർ ശൂരനാട്, പി.കെ. ബീരവു, സഗീർ അൽമുല്ല, സലാം മമ്പാട്ടുമൂല, അൻവർ നിലമ്പൂർ എന്നിവർ വിതരണം ചെയ്തു. മാറ്റ് ബഹ്റൈൻ മെമ്പർഷിപ് നൗഷാദ് അമ്മാനത്തിന് മെമ്പർഷിപ് സെക്രട്ടറി ഷാജഹാൻ മാള കൈമാറി. ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും ട്രഷറർ റഷീദ് വെള്ളാങ്ങല്ലൂർ നന്ദിയും പറഞ്ഞു.
ളന്റിയർ വിങ് ചെയർമാൻ മനാഫ് അഴീക്കോട്, ഭാരവാഹികളായ റിയാസ് ഇബ്രാഹിം, ഹുസൈൻ വലിയകത്ത്, യൂസഫലി ചാവക്കാട്, ഷെഹീൻ കേച്ചേരി, ഷഹഫാദ് കുന്നംകുളം, റഫീഖ് അബ്ബാസ്, ആരിഫ് പോർക്കുളം, അസിൽ, റാഫി കരൂപ്പടന്ന, അഷ്റഫ് ഇരിങ്ങാലക്കുട, ഷാജഹാൻ കേച്ചേരി എന്നിവർ നേതൃത്വം നൽകി. ഫർദീഷ് മുഹ്സിൻ, റെജീന അനസ് എന്നിവർ അവതാരകരായിരുന്നു. സാദിഖ് തളിക്കുളം, ഷാൻഹർ മതിലകം പരിപാടികൾ നിയന്ത്രിച്ചു.

