Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈദ് ആശംസകൾ നേർന്ന്...

ഈദ് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

text_fields
bookmark_border
ഈദ് ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ
cancel

മനാമ: ഈദുൽ ഫിത്തർ പ്രമാണിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ നേർന്നു.

രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിൽ, ബഹ്‌റൈനിലെ ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു.

കിരീടാവകാശിയുടെ ആശംസകൾക്ക് മറുപടിയായി ഹമദ് രാജാവും ആശംസകൾ കൈമാറി. രാജ്യത്തിന്‍റെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സമൂഹത്തിന് ഈ പെരുന്നാൾ സമാധാനവും സന്തോഷവും നൽകട്ടെയെന്നും അദ്ദേഹം തന്‍റെ സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainEid greetings
News Summary - Bahraini rulers extend Eid greetings
Next Story