റഫ ഈദ് ഗാഹ്: സൈഫുല്ല ഖാസിം നേതൃത്വം നൽകി
text_fieldsറിഫയിൽ ഷൈഖ ഹെസ്സ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹ്
മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റിഫയിൽ ഷൈഖ ഹെസ്സ സെന്റർ സംഘടിപ്പിച്ച ഈദ്ഗാഹിന് ഷൈഖ ഹെസ്സ സെന്റർ മലയാളം ഡിവിഷൻ കോഓഡിനേറ്റർ സൈഫുല്ല ഖാസിം നേതൃത്വം നൽകി. റിഫ ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഈദ്ഗാഹ്. 2007ൽ ആരംഭിച്ച ഈദ്ഗാഹ് മലയാളികൾക്ക് പ്രത്യേകമായി ഒത്തുചേരാനും ആശംസകൾ കൈമാറാനുമുള്ള വേദിയായി മാറുന്നു. ഈദ്ഗാഹ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ മുള്ളങ്കോത്ത് (ദിവാൻ), നവാസ് ഒ.പി, ഹിഷാം അബ്ദുറഹ്മാൻ മുല്ലങ്കോത്ത്, റഹീസ് മുള്ളങ്കോത്ത്, നബാസ് ഒ.പി, അബ്ദുൽ ഷുക്കൂർ, നവാഫ് ടി.പി, നസീഫ് ടി.പി, അലി ഉസ്മാൻ, സീനത്ത് മുഹമ്മദ്, നസീമ ടീച്ചർ, ആമിന അലി, നാഷിത, ആലിയാ സന എന്നിവർ ഈദ്ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി.

