ഈദ്-ഈസ്റ്റർ-വിഷു സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സിഞ്ച് യൂനിറ്റ് സംഘടിപ്പിച്ച ‘ഈവ്’ ഈദ്, ഈസ്റ്റർ, വിഷു
സൗഹൃദ സംഗമത്തിൽ പങ്കെടുത്തവർ
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം സിഞ്ച് യൂനിറ്റ് ‘ഈവ്’ എന്ന പേരിൽ ഈദ്, ഈസ്റ്റർ, വിഷു സൗഹൃദ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഉമ്മു അമ്മാർ സൗഹൃദ സന്ദേശം നൽകി. എഴുത്തുകാരി ധന്യ മേനോൻ, ജിജി മുജീബ്, സഞ്ചു എം. സാനു എന്നിവർ ഈദ്, വിഷു, ഈസ്റ്റർ ഓർമകൾ പങ്കുവെച്ച് സംസാരിച്ചു. മതപരമായ എല്ലാ ആഘോഷങ്ങളും ഒരുമയോടെ അഘോഷിച്ചിരുന്ന നല്ല കാലത്തെക്കുറിച്ച് പ്രഭാഷണത്തിൽ സംസാരിച്ചു.
കൾനറി ആർട്ട്സിൽ ബിരുദം നേടിയ അമൽ സുബൈർ ‘ആർട്ട് ഓഫ് പ്ലേറ്റിങ്’ എന്ന വിഷയത്തിൽ പാചകകലയെക്കുറിച്ച് സംസാരിച്ചു. ഭക്ഷണം ഭംഗിയായ് എങ്ങനെ സെർവ് ചെയ്യാം എന്നും എങ്ങനെ ഭംഗിയായി ഫോട്ടോ എടുക്കാമെന്നതിനെ പറ്റിയും വിശദീകരിച്ചു. പരിപാടിയിൽ സിഞ്ച് യൂനിറ്റ് പ്രസിഡന്റ് മെഹറ മൊയ്തീൻ അധ്യക്ഷത വഹിച്ചു. സകിയ സമീർ സ്വാഗതം പറഞ്ഞു. തഹിയ്യ ഫാറൂഖ് പ്രാർഥന ഗീതം ആലപിക്കുകയും സുആദ ഇബ്രാഹീം നന്ദി പറയുകയും ചെയ്തു. സൽമ ഫാത്തിമ സലീം പരിപാടി നിയന്ത്രിച്ചു. നദീറ ഷാജി, സുനീറ ശമ്മാസ്, അസൂറ ഇസ്മായീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

