ഈദ് ആഘോഷം തൊഴിലാളികൾക്കൊപ്പം
text_fieldsബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ സെൻട്രൽ മാർക്കറ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തുന്നു
മനാമ: ഈദ് ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ സെൻട്രൽമാർക്കറ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ സെൻട്രൽ മാർക്കറ്റിലെ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി.
പ്രതിഭ രക്ഷാധികാരി ശ്രീജിത്ത്, സുബൈർ കണ്ണൂർ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ, 100 ഓളം തൊഴിലാളികൾക്കാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്തത്.
പരിപാടിയിൽ പ്രതിഭ വൈസ് പ്രസിഡന്റ് നൗഷാദ് പുനൂർ, സെൻട്രൽ മാർക്കറ്റ് രക്ഷാധികാരി നജീബ് മീരാൻ, ഹെൽപ് ലൈൻ ജോയന്റ് കൺവീനർ അബൂബക്കർ പട്ല, യൂനിറ്റ് സെക്രട്ടറി നൂബിൻ അൻസാരി, അൻവർ കണ്ണൂർ, കൈസ് കണ്ണൂർ, ശശി കെ, സൈനൽ കൊയിലാണ്ടി, ദിനേശൻ ചോമ്പാല, റമീസ് എന്നിവർ നേതൃത്വം നൽകി.

