ബഹ്റൈൻ റോയൽ വാരിയർസ് ക്ലബ് ഈദ് ആഘോഷം
text_fieldsബഹ്റൈൻ റോയൽ വാരിയർസ് ക്ലബ് ലേബർ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നു
മനാമ: ഈദ് ദിവസം അസ്കറിൽ ഉള്ള ലേബർ ക്യാമ്പുകളിലും വഴിയോരങ്ങളിലും ഉച്ചഭക്ഷണവും വെള്ളവും വിതരണം ചെയ്ത് വേറിട്ട ഈദ് ആഘോഷവുമായി ബഹ്റൈൻ റോയൽ വാരിയർസ് ക്ലബ്. ജെംഷിദ്, ഷാനവാസ്, സലാം, റഷീദ്, പ്രേംജിത്, വിഷ്ണു, നൗഷാദ്, സുറൂർ, വൈശാഖ്, സനൂപ്, അഭിലാഷ്, നിലുഫർ എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ സഹായിച്ച മുഴുവൻ ആളുകൾക്കും ഷിഫ അൽ ജസീറ മാനേജ്മെന്റ്, മാസാലി റസ്റ്റാറന്റ് മാനേജ്മെന്റ് എന്നിവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
ക്ലബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഓണത്തിന് ഓണക്കിറ്റ് നൽകി വിപുലമായ രീതിയിൽ ആഘോഷിക്കാനും തീരുമാനിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.

