ബലിപെരുന്നാള്‍: 153 തടവുകാർക്ക് മോചനം
text_fieldsമനാമ: ബലിപെരുന്നാള്‍ പ്രമാണിച്ച് 153 തടവുകാർക്ക് മോചനം നല്‍കാന്‍ തീരുമാനം. ശിക്ഷാകാലയളവിൽ സ്വഭാവമഹിമ പ്രകടമാക്കിയ തടവുകാർക്ക് ഇളവ് നല്‍കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇളവ് ബാധകമാണ്.
ജയിൽ മോചിതരായവർക്ക് വീണ്ടും മുഖ്യധാര സമൂഹത്തിെൻറ ഭാഗമാകാനും അതുവഴി രാഷ്ട്രപുരോഗതിയിൽ പങ്കുചേരാനും സാധിക്കുമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മുമ്പും പെരുന്നാൾ വേളകളിൽ തടവുകാർക്ക് മോചനം നൽകിയുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
