Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബലിപെരുന്നാൾ ആഘോഷം:...

ബലിപെരുന്നാൾ ആഘോഷം: ബഹ്‌റൈനിലേക്ക് ഒഴുകി സഞ്ചാരികൾ

text_fields
bookmark_border
ബലിപെരുന്നാൾ ആഘോഷം: ബഹ്‌റൈനിലേക്ക് ഒഴുകി സഞ്ചാരികൾ
cancel

മനാമ: ബലിപെരുന്നാൾ ആഘോഷിക്കാൻ സൗദിയിലെ സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിച്ച് ബഹ്‌റൈൻ. നിലവിൽ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ യാത്രാവാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വരും ദിവസങ്ങളിൽ അത് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ചെറിയ പെരുന്നാൾ സമയത്ത് പ്രാദേശിക സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും കാരണം പലർക്കും യാത്രകൾ ആസൂത്രണം ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ആശങ്കകളുടെ നാളുകൾ ഒഴിഞ്ഞതോടെ, പെരുന്നാൾ ആഘോഷങ്ങൾക്കായി കുടുംബമായും സുഹൃത്തുക്കളോടൊപ്പവും പ്രവാസികളും സ്വദേശികളും ബഹ്റൈനിലേക്ക് യാത്ര വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

റിയാദിലെ തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് മാറി ബഹ്‌റൈനിലെ മനോഹരമായ കടൽത്തീരങ്ങളും ശാന്തമായ അന്തരീക്ഷവും ആസ്വദിക്കാനാണ് പലരും ഇവിടെ എത്താറ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Eid al-Adha celebrations: Tourists flock to Bahrain
Next Story