Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹമദ് രാജാവും ഇൗജിപ്ത് പ്രസിഡൻറും ചർച്ച നടത്തി
text_fieldsbookmark_border
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും ചർച്ച നടത്തി. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയും സംബന്ധിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള വിവിധ മേഖലകളിലെ പരസ്പര സഹകരണത്തെ കുറിച്ചും മറ്റ് പൊതുവായ വിഷയങ്ങളെ കുറിച്ചും ചർച്ചയിൽ വിലയിരുത്തി.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വികസനത്തെ സഹായിക്കുന്നതായും ചർച്ചയിൽ എടുത്തുപറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടവും സമാധാനത്തിനും സുസ്ഥിരതക്കും സുരക്ഷക്കും വേണ്ടി നടത്തുന്ന ഒരുമിച്ചുള്ള പ്രവർത്തനങ്ങളെയും വിലയിരുത്തി. അറബ് ദേശീയ സുരക്ഷക്കും മധ്യപൂർവദേശത്ത് സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിലും ഈജിപ്ത് മുഖ്യ പങ്ക് വഹിക്കുന്നതായും ഹമദ് രാജാവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും ധാരണയായി.
Next Story
