ഈജിപ്ഷ്യൻ സൈനിക ജുഡീഷ്യറി പ്രതിനിധി സംഘം ബഹ്റൈനിൽ
text_fieldsമനാമ: ഈജിപ്ഷ്യൻ സൈനിക ജുഡീഷ്യറി അതോറിറ്റി പ്രതിനിധി സംഘം ബഹ്റൈനിലെ ഭരണഘടനകോടതി സന്ദർശിച്ചു. ബ്രിഗേഡിയർ ജനറൽ ശരീഫ് കമൽ അൽ ദീൻ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആക്ടിങ് സെക്രട്ടറി ജനറൽ ശൈഖ മുനീറ ബിൻത് അബ്ദുല്ല ആൽ ഖലീഫയും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ശൈഖ് ഖാലിദ് ബിൻ ഈസ ആൽ ഖലീഫയും ചേർന്ന് സ്വീകരിച്ചു.
ഭരണഘടനകോടതി പ്രസിഡന്റ് അബ്ദുല്ല ബിൻ ഹസൻ അൽ ബുവൈനാനിന്റെ ആശംസകൾ ശൈഖ മുനീറ ബിൻത് അബ്ദുല്ല ഈജിപ്ഷ്യൻ പ്രതിനിധിസംഘത്തെ അറിയിച്ചു.ബഹ്റൈനിലെ ഭരണഘടന കോടതിയും സൈനിക ജുഡീഷ്യറിയും തമ്മിലുള്ള നിലവിലെ നിയമ സഹകരണത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം.ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധത്തെ ശൈഖ മുനീറ അഭിനന്ദിക്കുകയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനും ഇരു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.
സന്ദർശന വേളയിൽ, ഭരണഘടനാകോടതിയുടെ അധികാരങ്ങളും ബഹ്റൈൻ ഭരണഘടനയിലെ വ്യവസ്ഥകളും സംബന്ധിച്ച ഒരു പ്രഭാഷണത്തിൽ പ്രതിനിധി സംഘം പങ്കെടുത്തു.ഭരണഘടനാ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും കോടതി സ്ഥാപിച്ച പ്രധാന തത്ത്വങ്ങളെക്കുറിച്ചും അവർക്ക് വിശദീകരിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

