Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈജിപ്​ത്​ പ്രസിഡൻറിന് ഊഷ്മള സ്വീകരണം

text_fields
bookmark_border
ഈജിപ്​ത്​ പ്രസിഡൻറിന് ഊഷ്മള സ്വീകരണം
cancel

മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിന്​ എത്തിയ ഈജിപ്​ത്​  പ്രസിഡൻറ്​  അബ്​ദുല്‍ ഫത്താഹ് അല്‍സീസിക്ക് രാജോചിത സ്വീകരണം. 
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സ്വീകരണം. 
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയും മറ്റ് ഉന്നത വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

സീസിയുടെ ഒൗദ്യോഗിക സന്ദര്‍ശനം വിജയകരമാക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എയര്‍പോര്‍ട്ടില്‍ നിന്ന് ഗുദൈബിയ പാലസിലേക്ക് പോവുകയും അവിടെ വെച്ച് ഒൗദ്യോഗിക സ്വീകരണ പരിപാടികള്‍ നടത്തുകയും ചെയ്​തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള സഹകരണം വിപുലപ്പെടുത്താനും സീസിയുടെ സന്ദര്‍ശനം വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Egypt president in bahrain-bahrain news
Next Story